പാലക്കാട് ജില്ലയിലെ SITCമാര്‍ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്ക് വെക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടത്തുന്നതിനുമായി രൂപീകരിച്ച SITC Forum-ന്റെ ആശയങ്ങള്‍ പങ്ക് വെക്കുന്നതിനുള്ള വേദിയായാണ് 2013 ഫെബ്രുവരി 19ന് SITC Forum Palakkad-ന്റെ പേരില്‍ ബ്ലോഗ് ആരംഭിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2918 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബ്ലോഗിന്റെ ഹിറ്റുകളുടെ എണ്ണം അമ്പത് ലക്ഷം പിന്നിടുന്നു. ഇക്കാലയളവില്‍ ബ്ലോഗുമായി സഹകരിച്ച ഏവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. SITC Forum ബ്ലോഗ് ആരംഭിച്ച സമയത്ത് സജീവമായ ബ്ലോഗുകള്‍ പരിമിതമായിരുന്നു എങ്കില്‍ ഇന്ന് ഓരോ ജില്ലകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ബ്ലോഗുകളും വാട്ട്‍സാപ്പ് ഗ്രൂപ്പുകളുമുണ്ട്. അതിനിടയിലും കൃത്യമായി വിവരങ്ങള്‍ അധ്യാപകരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്. ബ്ലോഗിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ വേണ്ട പിന്തുണ നല്‍കി സഹകരിച്ചിരുന്ന ഫോറം ഭാരവാഹികള്‍, പാലക്കാട് ജില്ലയിലെയും അന്യജില്ലകളിലെയും SITC മാര്‍ ,പ്രധാനാധ്യാപകര്‍, അധ്യാപക-അനധ്യാപക സുഹൃത്തുക്കള്‍, പാലക്കാട് ജില്ലയിലെ കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍മാര്‍ ,ബ്ലോഗിനായി പഠനവിഭവങ്ങളും സോഫ്റ്റ്‍വെയറുകളും തയ്യാറാക്കി നല്‍കി വരുന്ന അധ്യാപകര്‍ എന്നിവരുടെ സ്നേഹവും സഹകരണവും കൊണ്ടാണ് ബ്ലോഗിന് ഈ നേട്ടം കൈവരിക്കാനായത്. ഇതോടൊപ്പം പാലക്കാട് DDE ഓഫീസിലെയും പാലക്കാട് , ഒറ്റപ്പാലം, മണ്ണാര്‍ക്കാട് DEO ഓഫീസുകളില്‍ നിന്നുള്ള പിന്തുണക്കും സഹകരണത്തിനും നന്ദി പ്രകാശിക്കുന്നതോടൊപ്പം ഏവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ബ്ലോഗിനായി വിഭവങ്ങള്‍ പങ്ക് വെക്കുന്ന ഏവര്‍ക്കും ഈ അവസരത്തില്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം തന്നെ ബ്ലോഗില്‍ നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്ന് ഉറപ്പും നല്‍കുന്നു. ഏവരുടെയും സഹകരണങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതോടൊപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുമല്ലോ.