2024-25 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് കെടാവിളക്ക് സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 10 വരെ ദീര്‍ഘിപ്പിച്ചു 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സെറ്റ് (ഫെബ്രുവരി 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു



        2021 ജനുവരി 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in ലും ഫലം ലഭിക്കും. 12717 പേർ പരീക്ഷ എഴുതിയതിൽ 2564 പേർ വിജയിച്ചു. വിജയശതമാനം 20.16 ആണ്. പാസ്സായവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം.
        എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/അസ്സൽ), മാർക്ക്‌ലിസ്റ്റ്/ഗ്രേഡ് കാർഡ്, ബി.എഡ്. സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/അസ്സൽ), അംഗീകാര തുല്യത സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും ബി.എഡ്.നും), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2-ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളുടെ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്, ഒ.ബി.സി (നോൺ ക്രിമിലെയർ) വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ച സമയത്ത് സാധുവായത്. (28/12/2018 മുതൽ 10/01/2020 വരെയുള്ള കാലയളവിൽ ലഭിച്ചത്). എസ്.സി/എസ്.റ്റി, പി.എച്ച്/ വി.എച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) ബന്ധപ്പെട്ട രേഖകൾ എന്നിവ അപേക്ഷയോടൊപ്പം നൽകണം. സെറ്റ് സർട്ടിഫിക്കറ്റുകൾ മെയ് മുതൽ വിതരണം ചെയ്യും. ഫോൺ: 0471 2560311, 312, 313, 314.

CLICK HERE for the RESULT

Post a Comment

Previous Post Next Post