Departmental Test ഫലം പ്രഖ്യാപിച്ചു. Result അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

'ലിറ്റിൽ കൈറ്റ്സ്' അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം

 'ലിറ്റിൽ കൈറ്റ്സ്' ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിൽ ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ മാർച്ച് പത്തിനകം ക്ലാസ് ടീച്ചർ മുഖേന അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കണം. രണ്ടായിരത്തിലധികം സ്‌കൂൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കും.
അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ ഇ@വിദ്യ, എട്ടാം ക്ലാസിലെ കൈറ്റ് വിക്ടേഴിസിലൂടെ സംപ്രേഷണം ചെയ്ത ഐ.സി.ടി ക്ലാസുകൾ, ഐ.ടി മേഖലയിലെ  പൊതുവിജ്ഞാനം, ലോജിക്കൽ റീസണിംഗ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിക്കും അഭിരുചി പരീക്ഷ. അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്സിലൂടെ മാർച്ച് രണ്ടാം വാരം പ്രത്യേക പരിശീലന ക്ലാസ് സംപ്രേഷണം ചെയ്യും.
അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ 'എ ഗ്രേഡ്' ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു.

Post a Comment

Previous Post Next Post