ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

തദ്ദേശഭരണ തിരഞ്ഞെടുപ്പ് അറിയേണ്ടതെല്ലാം


 

 ഈ വരുന്ന തദ്ദേശഭരണതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വരുന്ന വിശദാംശങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും ലഭിക്കുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

തിരഞ്ഞെടുപ്പ് ചുമതലയുള്ള Presiding Officer/ First Polling Officer എന്നിവര്‍ക്കാണ് ഇലക്ഷന്‍ ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത് . പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ക്ലാസിന്റെ Venue & Time അറിയുന്നതിന് eDrop സൈറ്റിലെ Know your Class എന്ന ലിങ്കില്‍  (ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു) ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ Enter Code എന്നതിന് നേരെയുള്ള ബോക്സില്‍ Employee Code ( പോസ്റ്റിങ്ങ് ഓര്‍ഡറില്‍ ജീവനക്കാരന്റെ പേരിനോടൊപ്പം ബ്രാക്കറ്റില്‍ G12345679-98 എന്ന രീതിയില്‍ നല്‍കിയിട്ടുണ്ടാവും) നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
Posting Order ഡൗണ്‍ലോഡ് ചെയ്യുന്നതിന് eDrop സൈറ്റിലെ Know your Posting -> View Individual Posting എന്ന ലിങ്കില്‍ മേല്‍ സൂചിപ്പിച്ച പോലെ Employee Code നല്‍കിയാല്‍ മതി

Click Here to know your Election Class Venue & Time


തദ്ദേശഭരണതിരഞ്ഞെടുപ്പിനുള്ള ജീവനക്കാരുടെ പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ അതത് ഓഫീസുകളില്‍ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമുള്ള ക്ലാസുകള്‍ നവംബര്‍ 30,ഡിസംബര്‍ 1,2 തീയതികളില്‍  വിവിധ കേന്ദ്രങ്ങളില്‍ നടക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്യൂട്ടി ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയവരുടെ അപേക്ഷകള്‍ പരിഗണിച്ചിട്ടുണ്ടെങ്കില്‍ അത് eDrops സോഫ്റ്റ് വെയറില്‍ നിന്നും അറിയാന്‍ സാധിക്കും. പോളിങ്ങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കാവുന്നതാണ്. 

  • Click Here for Application for Postal Ballot for Panchayath Voter
  • Click Here for Application for Postal Ballot for Municipal/Corporation Area Voter
വോട്ടര്‍ പട്ടികയിലെ ക്രമനമ്പറും ഭാഗത്തിലെ ക്രമനമ്പറും കണ്ടെത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
കോവിഡ് 19 പോസിറ്റീവായ വോട്ടര്‍മാര്‍ക്കും ക്വാറന്റീനിലുള്ള വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ
 
Click Here for Presiding Officers Hand Book

തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീന്‍ ആണ് ഉപയോഗിക്കുക. ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് പേരെ തിരഞ്ഞെടുക്കേണ്ടതിനാല്‍ 3 ഇലക്രോണിക്ക് വോട്ടിങ്ങ് മെഷീനും മിസിപ്പല്‍ /കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നിന്നും ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ അവിടങ്ങളില്‍ ഒരു വോട്ടിങ്ങ് മെഷീനും ആവും ഉപയോഗിക്കുക. വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയലുകള്‍ കാണുന്നതിനായി ചുവടെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

1.MULTIPOST EVM[for use in Panchayat Area]

2. SINGLE POST EVM [ for use in Municipality / Corporation Area]

 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഫോമുകള്‍ ചുവടെ ലിങ്കുകളില്‍
പഞ്ചായത്ത് തിരഞ്ഞെടുപ്പ്
മുനിസിപ്പല്‍ /കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്
Statutary Forms-Panchayath Election
Statutary Forms-Muncipalities
full-width

Post a Comment

Previous Post Next Post