SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC 2020 -മുന്നൊരുക്കങ്ങള്‍

            

ഈ വര്‍ഷത്തെ SSLC പരീക്ഷ മാര്‍ച്ച് 10ന് ആരംഭിക്കുകയാണല്ലോ. പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങളും സ്കൂളുകളില്‍ സൂക്ഷിക്കേണ്ട രേഖകളെക്കുറിച്ചുമാണ് ഈ പോസ്‌റ്റില്‍ പരാമര്‍ശിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷ നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ പരീക്ഷ തീര്‍ന്നാലുടന്‍ പരീക്ഷാ സ്‌കോറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മുഖേന അപ്‌ലോഡ് ചെയ്യിക്കാന്‍ മറക്കരുത്. മാര്‍ച്ച് 2ന് ശേഷം ഏത് സമയത്തും ചോദ്യപേപ്പറുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ചോദ്യ പേപ്പര്‍ സോര്‍ട്ടിങ്ങിനായി പോകുമ്പോള്‍ iExaMSല്‍ നിന്നും ലഭ്യമാകുന്ന ചോദ്യപേപ്പര്‍ സ്റ്റേറ്റ്‌മെന്റ് ആവശ്യമായ എണ്ണം കോപ്പി എടുത്ത് സൂക്ഷിക്കണം. പ്രൈവറ്റ് റഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ ഇനിയും ഡൗണ്‍ലോഡ് ചെയ്യാന്‍ ഉള്ളവര്‍ അടിയന്തരമായി ഡൗണ്‍ലോഡ് ചെയ്യുക. പുതിയ നിര്‍ദ്ദേശമനുസരിച്ച് CCTV , രണ്ട് പൂട്ടുള്ള അലമാര ഇവ സ്‌കൂളുകളില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. പരീക്ഷക്കാവശ്യമായ വിവിധ രജിസ്റ്ററുകളുടെ ലിസ്റ്റ് ചുവടെ ഇവ ഉണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലാത്തവ പുതുതായി തയ്യാറാക്കുകയും ചെയ്യുക. 
SSLC Notification ഇവിടെ 
SSLC Question Paper Distribution/Sorting etc Circular I  & Circular II            

പരീക്ഷാ ആനുകൂല്യം ലഭിച്ച കുട്ടികളുടെ ആദ്യലിസ്റ്റ് ഇവിടെ 
SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം പുറത്തിറങ്ങിയ എല്ലാ സര്‍ക്കുലറുകളും ഉള്‍പ്പെട്ട പോസ്റ്റ് ഇവിടെ
  • SSLC പരീക്ഷാ ടോദ്യപേപ്പറുകളുടെ സോര്‍ട്ടിങ്ങ് മാര്‍ച്ച് 4 മുതല്‍. സോര്‍ട്ടിങ്ങിന് പോകുമ്പോള്‍ iExaMSല്‍ നിന്നും ലഭിക്കുന്ന ചോദ്യപേപ്പര്‍ ഇന്‍ഡന്റ്, ചോദ്യപേപ്പര്‍ കോഡ് വിവരങ്ങള്‍ ഇവ കൈവശം കരുതുക
  • 29.02.2020 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം SSLC പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ അതത് ദിവസം രാവിലെ സ്കൂളുകളില്‍ എത്തിക്കും. സ്കൂളുകളില്‍ എത്തുന്ന ചോദ്യപേപ്പറുകളുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം അത് സുരക്ഷിതമായി ഇരട്ടത്താഴുള്ള അലമാരയില്‍ സൂക്ഷിക്കേണ്ടതും ഒരു താക്കോല്‍ ചീഫ് സൂപ്രണ്ടും മറ്റൊന്ന് ഡെപ്യൂട്ടി ചീഫും സൂക്ഷിക്കേണ്ടതാണ്
  • പരീക്ഷാ നോട്ടിഫിക്കേഷനും പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സര്‍ക്കുലറുകളും  പൂര്‍ണ്ണമായും വായിക്കുകയും അത് ആവശ്യമെങ്കില്‍ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും ചെയ്യുക. 
  • HS, HSS ചോദ്യപേപ്പറുകള്‍ പ്രത്യേകം കെട്ടിടങ്ങളില്‍ ആണ് സൂക്ഷിക്കുന്നതെങ്കില്‍ അതിന് പ്രത്യേക അനുവാദം DDEയില്‍ നിന്നും വാങ്ങിയിരിക്കണം .
  • പരീക്ഷാ ആനുകൂല്യം ലഭിച്ച CWSN കുട്ടികളുടെ ആനുകൂല്യം ലഭിച്ച ഉത്തരവിന്റെ പകര്‍പ്പ് (Procedings, കുട്ടിയുടെ പേരുള്ള പേജിന്റെ കോപ്പി) ഇവയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക
  • Final A Listലെ കുട്ടികളുടെ Candidate Type ഒരിക്കല്‍ കൂടി പരിശോധിച്ച് ശരിയെന്നുറപ്പ് വരുത്തുക . First Language, Second Language, Third Language ിവയും പരിശോധിക്കുക
  • 85% അറ്റന്‍ഡന്‍സ് പരീക്ഷ എഴുതുന്നതിന് ആവശ്യമാണ് . അറ്റന്‍ഡന്‍സ് കുറവുള്ള പക്ഷം 25% വരെ സ്‌കൂളിനും 25-40% വരെ DEOക്കും അതിന് മുകളില്‍ സര്‍ക്കാരിനും Condone ചെയ്യാവുന്നതാണ്  
  • Final A List ഒരിക്കല്‍ കൂടി പരിശോധിച്ച് Candidate Type ശരിയാണെന്ന് ഉറപ്പ് വരുത്തുക
  • സ്‌ക്രൈബ് ആനുകൂല്യം ലഭിച്ച കുട്ടികള്‍ക്ക് ആവശ്യമായ സ്‌ക്രൈബിനെ കണ്ടത്തി അവരുടെ ഫോട്ടോ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ചേര്‍ത്ത് സ്ക്രൈബിനുള്ള ഫോര്‍മാറ്റ് DEO യില്‍ സമര്‍പ്പിച്ച് അനുവാദം വാങ്ങണം.
  • SSLC, HSS, VHSE പരീക്ഷകള്‍ ഒരേ സമയത്ത് നടക്കുന്നതിനാല്‍ ഓരോ വിഭാഗത്തിനും പരീക്ഷ നടത്തേണ്ട റൂമുകള്‍ ഏതൊക്കെയെന്ന്  മുന്‍കൂട്ടി തീരുമാനിക്കുന്നത് ഉചിതമായിരിക്കും.
  • ചോദ്യപേപ്പറുകള്‍ സ്കൂളുകളില്‍ എത്തുന്ന സമയം ചീഫ് , ഡെപ്യൂട്ടി ചീഫ് എന്നിവര്‍ ഹാജരാകണം. ചോദ്യപേപ്പറുകള്‍ ഇരട്ടപ്പൂട്ടുള്ള അലമാരയില്‍ വെച്ച് പൂട്ടി സീല്‍ ചെയ്‌തതിന് ശേഷം ഒരു താക്കോല്‍ ചീഫും രണ്ടാമത്തേതിന്റേത് ഡെപ്യൂട്ടി ചീഫുമാണ് സൂക്ഷിക്കേണ്ടത്
  • ചോദ്യപേപ്പറുകള്‍ എത്തുന്ന ദിവസം മുതല്‍ നൈറ്റ് വാച്ച്മാനെ നിയോഗിക്കേണ്ടതിനാല്‍ അവരെ മുന്‍കൂട്ടി കണ്ടെത്തി അവരെ അറിയിക്കുക. (OA, Lab Asst, FTM ഇവരെ ഉപയോഗിക്കാം)
  • പരീക്ഷാനടത്തിപ്പിനാവശ്യമായ സാമഗ്രികള്‍ (Sealing Wax, Twain etc) മുന്‍കൂട്ടി വാങ്ങുക. ആവശ്യമായ എണ്ണം മെയിന്‍, അഡീഷണല്‍ ഷീറ്റുകളില്‍ മോണോഗ്രാം പതിക്കുക. 
  • കുട്ടിളുടെ ബേസിക്ക് ഡേറ്റയില്‍ മാര്‍ച്ച് 31 വരെ തിരുത്തലുകള്‍ വരുത്താം. പുതിയ തിരുത്തലുകള്‍ വരുത്തിയവ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം Procedings സഹിതം അപേക്ഷ നല്‍കണം . അണ്‍-എയ്‌ഡഡ് സ്കൂളുകളില്‍ ബേസിക്ക് ഡേറ്റയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് DEO ക്ക് മാത്രമേ അധികാരമുള്ളു. Proceedings,  DEO നല്‍കും
REGISTERS to be maintained in Examination Centres

  1. Register for issue of Admission Tickets.
  2. Seating Arrangement Register 
  3. Register of Question Paper packets received
  4. Watchman duty register
  5. Register for stock of Main book & Addl. Sheet.
  6. Register of Supervision work arrangement 
  7. Register for issue of main book and question   papers 
  8. Register of identification/attendance of pupils 
  9. Register for opening, closing and sealing of the safe containing question paper
  10. Despatch Register of answer scripts
  11. Register of stamp account. 
  12. Issue Register of Certificate. 
  13. Register of examination report.
  14. Register of teachers deputed for Invigilation Duty
  15. Register of teachers deputed for valuation of answer scripts.
  • പരീക്ഷാ നിയമന ഉത്തരവ് DEO യില്‍ നിന്നും ലഭിക്കുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടുണ്ട് എന്നുറപ്പാക്കുക
  • പരീക്ഷാ സമയത്ത് പരീക്ഷാ ഡ്യൂട്ടിയില്‍ ഇല്ലാത്ത ആരും സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ പാടില്ല
  • SSLC,HSS,VHSE പരീക്ഷകള്‍ ഒരേ ദിവസം ഒരേ സമയത്തായതിനാല്‍ എല്ലാ വിഭാഗങ്ങളുടെയും ഇന്‍വിജിലേറ്റര്‍മാരെയും മാര്‍ച്ച് 7ന് റിലീവ് ചെയ്‌ത് മാര്‍ച്ച് 9ന് യോഗം ചേരണം എന്ന് പുതുക്കിയ നിര്‍ദ്ദേശത്തില്‍ പറിയുന്നു .  ഈ യോഗത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇവ മിനിട്ട്‌സ് ആയി രേഖപ്പെടുത്തണം. അധ്യാപകരെ റിലീവ് ചെയ്യുമ്പോള്‍ മാര്‍ച്ച് 9ന്  പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകുന്നതിനുള്ള നിര്‍ദ്ദേശവും ഉള്‍പ്പെടുത്തണം. 
  • പരീക്ഷാ ദിവസം ക്ലാസുകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ രാവിലെ 8 മണിക്ക് ക്ലാസുകള്‍ അവസാനിപ്പിക്കണം.
  • അധ്യാപകരില്‍ നിന്നും മക്കളോ അടുത്ത ബന്ധുക്കളോ ആ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷന്‍ വാങ്ങണം.
  • ഇന്റര്‍പ്രെട്ടര്‍ അനുവദിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായി LD വിഭാഗത്തിന് 8 പേര്‍ക്ക് ഒരു ഇന്റര്‍പ്രെട്ടറും മറ്റു വിഭാഗങ്ങളില്‍ 4 പേര്‍ക്ക് ഒരാളും എന്ന ക്രമത്തില്‍ ആണ് ഇന്റര്‍പ്രെട്ടറെ നിയോഗിക്കേണ്ടത്.
  • സ്ക്രൈബ്, Interpreter എന്നിവരെ അനുവദിച്ച വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക റൂം നല്‍കണം.   പത്ത് കുട്ടികളെ വരെ ഒരു റൂമില്‍ ഇരുത്താം.
  • പരീക്ഷാ ആനുകൂല്യത്തില്‍ Extra Time ആനുകൂല്യം മാത്രം ലഭിച്ചവരെ സാധാരണ കുട്ടികളുടെ റൂമിലാണ് ഇരുത്തേണ്ടത്.
  • CWSN ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികളുടെ റൂമില്‍ ഇന്‍വിജിലേറ്ററുടെ കയ്യിലും ഉത്തരവിന്റെ പകര്‍പ്പ് നല്‍കണം. CWSN കുട്ടികളുടെ റൂമില്‍ ഇന്റര്‍പ്രെട്ടര്‍ ഉണ്ടെങ്കിലും ഇന്‍വിജിലേറ്ററിനെ പോസ്റ്റ് ചെയ്യണം. 
  • ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഇന്‍വിജിലേറ്റര്‍മാരില്‍ ആരെയും പൂര്‍ണ്ണമായി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കരുത്. എല്ലാവര്‍ക്കും ചുരുങ്ങിയത് 2 ഡ്യൂട്ടിയെങ്കിലും നല്‍കണം. പരീക്ഷാ ദിവസങ്ങളില്‍ ഒരു ണണിക്കൂര്‍ മുമ്പെങ്കിലും ഇന്‍വിജിലേറ്റര്‍മാര്‍ എത്താന്‍ നിര്‍ദ്ദേശിക്കുക
  • പരീക്ഷാ റൂമില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തി പിടിച്ചാല്‍ കുട്ടിയുടെയും ഇന്‍വിജിലേറ്ററുടെയും ഡിക്ലറേഷന്‍ വാങ്ങണം. കൂടാതെ അടുത്തിരിക്കുന്ന രണ്ട് കുട്ടികളില്‍ നിന്നും എഴുതി വാങ്ങണം
  • പേപ്പറുകള്‍ ലോങ്ങ് ബെല്‍ അടിച്ചതിന് ശേഷം മാത്രമേ തുന്നിക്കെട്ടാന്‍ നിര്‍ദ്ദേശിക്കാവൂ. അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം കുട്ടികള്‍ എഴുതുന്നത് ശരിയോ എന്ന് പരിശോധിച്ചുറപ്പ് വരുത്തണം
  • രാവിലെ 9.30ന് മാത്രം ചോദ്യപേപ്പര്‍ പുറത്തെടുക്കുകയും  9.40ന്  ചോദ്യ പേപ്പറുകള്‍ ക്ലാസു് റൂമുകളിലെത്തിക്കേണ്ടതാണ്. ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫും  ചേര്‍ന്നാണ് റൂമുകളിലെത്തിക്കേണ്ടത്. മറ്റാരെയും ഇതിനായി നിയോഗിക്കാന്‍ പാടുള്ളതല്ല. Damaged ആയ ചോദ്യപേപ്പറുകള്‍ ഉണ്ടെങ്കില്‍ അവ മാറ്റി നല്‍കണം
  • ചോദ്യപേപ്പറുകള്‍ ഒരു കാരണവശാലും മാറി പൊട്ടിക്കാന്‍ ഇടവരരുത്. പൊട്ടിക്കുന്നതിന് മുമ്പ് അതത് ദിവസത്തെ ആണെന്ന് പരിശോധിക്കുക 
  • ARC, CCC വിഭാഗം കുട്ടികള്‍ക്ക് നീലനിറത്തിലുള്ള Old Scheme ചോദ്യപേപ്പറുകള്‍ ആണ് നല്‍കേണ്ടത്
  •  ചോദ്യപേപ്പറുകള്‍ പുറത്തെടുത്തതിന് ശേഷം അലമാര സീല്‍ ചെയ്യേണ്ടതും ആയത് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്.
  • റൂമുകളില്‍ ബാക്കി വരുന്ന ചോദ്യപേപ്പറുകള്‍ പത്തരക്ക് ശേഖരിച്ച് സേഫില്‍ വെക്കണം
  • ഉത്തരക്കടലാസുകള്‍ അയക്കുന്ന CV കവറിന് മുകളില്‍ School Code, Paper Code Chief Supdt ന്റെ മൊബൈല്‍ നമ്പര്‍ ഇവ എഴുതണം. 
  • പരീക്ഷാ ആനുകൂല്യമുള്ള ഉള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അയക്കുമ്പോള്‍ അവയില്‍ ചുവന്ന മഷിയില്‍ ഉത്തരവിന്റെ നമ്പര്‍, ഉത്തരവ് തീയതി, വിഭാഗം, ആനുകൂല്യം ഇവ രേഖപ്പെടുത്തിയിരിക്കണം. MR,HI വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. MR വിഭാഗത്തില്‍ ജയിക്കുന്നതിനാവശ്യമായ മാര്‍ക്കും(ലഭിച്ച മാര്‍ക്കിന്റെ 25% കണക്കാക്കുമ്പോള്‍) HI വിഭാഗത്തിന് ലഭിച്ച മാര്‍ക്കിന്റെ 25% വും ആയിരിക്കും ഗ്രേസ് മാര്‍ക്ക്. Extra Time ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു മണിക്കൂറിന് 10 മിനിട്ട് എന്ന അനുപാതത്തില്‍ എക്‌സ്ട്രാ ടൈം നല്‍കണം
  • പരീക്ഷ ആരംഭിച്ച് അര മണിക്കൂര്‍ കഴി്യുമ്പോള്‍ Absentees വിശദാംശങ്ങള്‍ iExaMS സൈറ്റില്‍ രേഖപ്പെടുത്തണം. പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പിലേക്കുള്ള അഡ്രസ് അടങ്ങിയ സ്ലിപ്പ് iExaMSല്‍ അതത് ദിവസം ലഭ്യമാകും. Absentees വിവരങ്ങള്‍ രേഖപ്പെടുത്താത്ത വിദ്യാലയങ്ങള്‍ക്ക് അഡ്രസ് സ്ലിപ്പ് ലഭിക്കില്ല.
  •  ഉത്തരക്കടലാസുകള്‍ പാക്ക് ചെയ്യുമ്പോള്‍ 40 മാര്‍ക്കിന്റെ 18 ഉത്തരക്കടലാസുകളും 80മാര്‍ക്കിന്റെ 12 ഉത്തരക്കടലാസുകളും വീതം പായ്‌ക്ക് ചെയ്യണം. പരീക്ഷ രാവിലെ നടക്കുന്നതിനാല്‍ ഉത്തരക്കടലാസുകള്‍ അതത് ദിവസം തന്നെ അയക്കണം. PCN വിഭാഗത്തിന്റേത് പ്രത്യേകം പാക്കറ്റിലാണ് അയക്കേണ്ടത്.. Absent, Break ഇവ CV കവറില്‍ വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ Absentees Statement ന്റെ ഒരു കോപ്പിയും ഈ ബണ്ടിലിനോടൊപ്പം ക്യാമ്പിലേക്ക് അയക്കണം
  • Inner, Outer ലേബലുകള്‍ ഒരു കാരണവശാലും പേസ്‌റ്റ് ചെയ്യരുത്
  • Attendance Sheet, Room Label ഇവ പരീക്ഷാഭവന്റെ iExaMS സൈറ്റില്‍ നിന്നും ലഭിക്കുന്നവ മാത്രമേ ഉപയോഗിക്കാവൂ. Absentees Entry നടത്തിയാല്‍ മാത്രമേ അടുത്ത ദിവസത്തെ സ്ലിപ്പുകള്‍ ലഭിക്കൂ
  • പരീക്ഷാ ഹാളുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തേണ്ടതും പരീക്ഷാവേളയില്‍ ആവശ്യപ്പെടുന്ന പക്ഷം ശൗചാലയം ഉപയോഗിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചീഫ് സൂപ്രണ്ട് ഏര്‍പ്പെടുത്തേണ്ടതാണ്
 SSLC പരീക്ഷക്ക് വേണ്ടി വരുന്ന ഏകദേശ തുക കണക്കാക്കുന്നതിനുള്ള എക്സല്‍ ഫയല്‍ ഇവിടെ

1 Comments

Previous Post Next Post