Feb 24 ന് ആരംഭിക്കുന്ന ഐ ടി പ്രാക്‌ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട യൂസര്‍ ഗൈഡിലും നിര്‍ദ്ദേശങ്ങളിവും പറഞ്ഞിരിക്കുന്നവയുടെ സംക്ഷിപ്‌ത രൂപം ചുവടെ. പുതുതായി ഉള്‍പ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്
SSLC IT Practical പരീക്ഷ നടത്തുന്നതിന് മുമ്പ് പരീക്ഷക്കുപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനക്ഷമമെന്നുറപ്പാക്കുക. താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
- Ubuntu 18.04 ഇന്‍സ്റ്റാള്‍ ചെയ്തവയായിരിക്കണം
- ഹോമിലും റൂട്ടിലും കുറഞ്ഞത് 2 ജി ബി സ്‌പേസ് ഉണ്ടായിരിക്കണം
- സ്‌ക്രീന്‍ റെസല്യൂഷന്‍ 1024x768 എങ്കിലും ആയിരിക്കണം
- സിസ്റ്റം തീയതി സമയം ഇവ ശരിയെന്നുറപ്പാക്കുക
- എല്ലാ സോഫ്‌റ്റ്‌വെയറുകളും ശരിയായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുക
- 8,9 ക്ലാസുകളിലെ പരീക്ഷകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് എസ് എസ് എല്‍ സി ഐ ടി പരീക്ഷ ഈ കമ്പ്യൂട്ടറുകളില്‍ നടത്തുന്നതെങ്കില്‍ അവയുടെ റിസള്‍ട്ട് എക്‌സ്‌പോര്‍ട്ട് ചെയ്ത് സൂക്ഷിച്ചതിന് ശേഷം മാത്രം SSLC IT പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുക
- Systems ന്റെ Administrative Password അതത് വിദ്യാലയങ്ങളിലെ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നല്‍കണം
- പരീക്ഷക്കാവശ്യമായ ഫോമുകള്‍ മൂന്‍കൂട്ടി തയ്യാറാക്കുക
ഇന്‍സ്റ്റലേഷന്‍ സമയത്ത് ശ്രദ്ധിക്കേണ്ടത്
- സി ഡിയില്‍ ലഭ്യമാക്കിയിട്ടുള്ള SSLC_ITExam_2020 എന്ന ഫോള്‍ഡര്‍ ഡെസ്‌ക്‌ടോപ്പിലേക്ക് കോപ്പി ചെയ്യരുത്. ഹോമിലോ അല്ലെങ്കില്‍ ഹോമിലെ മറ്റേതെങ്കിലും ഫോള്‍ഡറിലേക്കോ കോപ്പി ചെയ്യാവൂ.
- ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന User പരീക്ഷാ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുത്. പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ Uninstall ചെയ്യുമ്പോള്‍ ഈ യൂസര്‍ ഡിലീറ്റ് ചെയ്യപ്പെടും
- സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌ത എല്ലാ റഗുലര്‍ വിഭാഗം വിദ്യാര്‍ഥികളുടെയും(SGC,ARC,RAC,CCC ഉള്‍പ്പെടെ) രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടുത്തണം
- ഒരു കമ്പ്യൂട്ടറിനെ സെര്‍വര്‍ കമ്പ്യൂട്ടര്‍ ആയി മാറ്റി വെക്കണം . ഇതില്‍ പരീക്ഷ നടത്തരുത്
ഓരോ ദിവസവും പരീക്ഷ അവസാനിച്ചാല്‍ ശ്രദ്ധിക്കേണ്ടത്
- ഓരോ കമ്പ്യൂട്ടറിലെയും പരീക്ഷാ വിവരങ്ങള്‍ Export ചെയ്‌തതിന് ശേഷം പെന്‍ ഡ്രൈവിലേക്കോ മറ്റോ കോപ്പി ചെയ്‌ത് സെര്‍വര്‍ കമ്പ്യൂട്ടറില്‍ Import ചെയ്യണം.
- എല്ലാ കമ്പ്യൂട്ടറില്‍ നിന്നും Import ചെയ്‌തെടുത്ത വിവരങ്ങളെ സെര്‍വര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ഇത് സെര്‍വറില്‍ നിന്നും Export ചെയ്‌ത് പെന്‍ഡ്രൈവില്‍ സൂക്ഷിക്കുക. ഇതിലെ സ്കോര്‍ ഷീറ്റ് പരിശോധിച്ച് അന്ന് പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം
- Form P5ല്‍ ഓരോ വിദ്യാര്‍ഥിയുടെയും പരീക്ഷ കഴിഞ്ഞതിന് ശേഷം സ്‌കോറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം
- Export ചെയ്‌ത പെന്‍ഡ്രൈവും മറ്റ് വിശദാംശങ്ങളും ചീഫ്‌സൂപ്രണ്ടിന് കൈമാറണം.
- ലാബ് സീല്‍ ചെയ്യണം
- അവസാന ദിവസം പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കമ്പ്യൂട്ടറുകളില്‍ നിന്നും ശേഖരിച്ചു എന്നുറപ്പാക്കിയതിന് ശേഷം ഓരോ സിസ്റ്റത്തില്‍ നിന്നും പരീക്ഷാ സോഫ്റ്റ്‌വെയര്‍ Uninstall ചെയ്യണം. പരീക്ഷാ റിസള്‍ട്ട് പരീക്ഷാ ഭവനിലേക്ക് iExaMSല്‍ അപ്‌ലോഡ് ചെയ്യണം
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
- രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ അപേക്ഷിച്ച വിദ്യാര്‍ഥികളെ Absent ആയി രേഖപ്പെടുത്തരുത്
- റഗുലര്‍ വിദ്യാര്‍ഥികളില്‍ പരീക്ഷ എഴുതാന്‍ ഹാജരാകാത്ത SGC (School Going Candidates) RAC (Re-Admitted Candidates) എന്നിവരെ Absent ആയി രേഖപ്പെടുത്തണം. എന്നാല്‍ ARC, CCC വിദ്യാര്‍ഥികളെ Absent ആയി രേഖപ്പെടുത്തരുത്
- ARC, CCC വിദ്യാര്‍ഥികളുടെ പരീക്ഷ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം പിന്നീട് ആവും നടത്തുക.
- പരീക്ഷാ ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ നടത്തുന്നതിനുള്ള Resource അധ്യാപകര്‍ വരുന്ന മുറക്കാണ് സാധാരണയായി അവരുടെ പരീക്ഷ നടത്തുക
- Click Here for Troble Shooting Tips
- Click Here for IT Exam USER Manual
- Click Here for IT Exam Latest Instructions
- CLICK HERE for Various IT Forms (Excel Format)
- CLICK HERE for Notice to Children(For Pasting at Lab)
- CLICK HERE for Form P6
- Click Here for Form P8
- Click Here for the Certificate by Invigilator