എസ്.സി.ഇ.ആർ.ടി അധ്യാപക പരിവർത്തന പരിശീലന പരിപാടിയിലേക്ക് അപേക്ഷ
ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ലോവർ പ്രൈമറി തലത്തിലുള്ള
അധ്യാപകർക്കാണ് പരിശീലനം. താല്പര്യമുള്ള അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ
സെക്കണ്ടറി അധ്യാപകർക്കും അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലന കാലാവധി.
അപേക്ഷകർ പ്രൊബേഷൻ പൂർത്തീകരിച്ചിരിക്കണം. പരിശീലനം സൗജന്യമാണ്. February 17 മുതൽ
27 വരെ https://adopt.scert.kerala.gov.in/ ൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും.