അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC ഗ്രേസ് മാര്‍ക്ക് അപ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 7 വരെ ദീര്‍ഘിപ്പിച്ചു, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുളില്‍ അധിക തസ്‍തിക അനുവദിച്ച് ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സാഹിത്യ - കലാ പ്രതിഭകൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 കുടുംബവാര്‍ഷിക വരുമാനം 75000 രൂപയില്‍ കുറവുള്ളതും സബ്‌ജില്ലാ തല കലോല്‍സവത്തില്‍ പങ്കെടുത്ത് ജില്ലാ കലോല്‍സവത്തില്‍ ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ മല്‍സരിക്കാല്‍ യോഗ്യത നേടിയവര്‍ക്കായി പൊതുവിദ്യാഭ്യസവകുപ്പിന്റെ 10000 രൂപയുടെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലര്‍ ചുവടെ . അപേക്ഷ സമര്‍പ്പിക്കേണ്ട അവസനദിവസം ജനുവരി 25.


Click Here for Circular for High School Students Arts Scholarship


       സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കഥാരചന, കവിതാരചന, ഉപന്യാസം (ഇംഗ്ലീഷ്/ മലയാളം/ഹിന്ദി) ഇനങ്ങളിലെ വ്യക്തിഗത പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2019-20 അധ്യയന വർഷം ഹയർ സെക്കൻഡറി സ്‌കൂൾ/ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ സാഹിത്യരചന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം.  നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്നവരായിരിക്കണം.  വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപനമേധാവിയുടെ ശുപാർശയോടെ സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15.  കൂടുതൽ വിവരങ്ങൾക്ക്: http://www.dcescholarship.kerala.gov.in. ഫോൺ: 0471-2306580, 9446780308, 9446096580.

Click Here to for the Circular for Literary Scholarship HSS& College Students
Click Here for Scholarship for Performing Arts(HSS& College Students)

Post a Comment

Previous Post Next Post