അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI Pre-Matric Scholarship for OBC, EBC and DNT പദ്ധതി എന്നിവയുടെ 2025-26 അധ്യയന വർഷത്തെ അപേക്ഷകളിന്മേൽ സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു. മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

മൊബൈല്‍ ആപ്പ് നിര്‍മ്മാണം


     സാങ്കേതികത പ്രകാശവേഗത്തിൽ പുരോഗമിക്കുന്ന ഈ കാലത്ത്, പതിവു രീതികളിൽ നിന്ന് വിഭിന്നമായി ചില വഴികളിലൂടെ സഞ്ചരിക്കുവാൻ അദ്ധ്യാപകർ നിർബന്ധിതരായിരിക്കുന്നു.  KITE ന്റെ സഹായത്തോടെ IT Enabled Education നല്ലരീതിയിൽ പുരോഗമിക്കുന്ന ഈ വേളയിൽ , അദ്ധാപകൻ ഒരു മികച്ച സാങ്കേതിക വിദഗ്ധൻ കൂടി ആകേണ്ട സ്ഥിതി വിശേഷമാണുള്ളത്. സമഗ്ര, സമ്പൂർണ്ണ, സമേതം, കലാ-കായിക മത്സരങ്ങളുടെ ഓൺലൈൻ ഡാറ്റാ എന്‍ട്രി, വിവിധ സ്കോളർഷിപ്പുകളുടെ  ഓൺലൈൻ ഉപയോഗങ്ങൾ തുടങ്ങി പല വിധത്തിലും നാം ഇപ്പോൾതന്നെ സാങ്കേതികമായി മികവു പുലർത്തിത്തുടങ്ങി.

    ഇതിന്റെ അടുത്ത പടിയാണ് പഠന-ബോധന പ്രക്രിയകൾക്ക് സഹായകമാകുന്ന സോഫ്റ്റ്‍വെയറുകളുടെ നിർമ്മാണം. വിവിധ സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ആപ്ലിക്കേഷനുകൾ, വീഡിയോകൾ, അനിമേഷനുകൾ, ജിഫുകൾ , ഗെയിമുകൾ . ഇവയെല്ലാം ഇന്ന് പല അദ്ധ്യാപകരും തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടുകയും ചെയ്തിരിക്കുന്നു.ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി ഉപയോഗിക്കാൻ പറ്റിയഒരു സാങ്കേതിക വിദ്യയാണ് Mobile App നിർമ്മാണം.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം ലഭിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികൾ നല്ല താത്പര്യം കാണിക്കുന്നുണ്ടെങ്കിലും നമ്മൾ അദ്ധ്യാപകർ അത്ര ആഭിമുഖ്യം കാണിക്കാറില്ലല്ലോ.. സംഗതി ശരിയാണ് Android Programming, Scratch Programming , Python ഇതൊക്കെ പഠിച്ച് ആപ്പ് തയ്യാറാക്കുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്.

എന്നാൽ ഇതൊന്നും പഠിക്കാതെ തന്നെ ഒരു മൊബൈൽ ആപ്പ് നി‍ർമ്മിക്കാൻ പറ്റിയാലോ......
അത്തരം ഒരു ചിന്തയിൽ നിന്നാണ് ഈ ലളിതമായ സോഫ്റ്റ്ർവെയർ ഉരുത്തിരിഞ്ഞു വരുന്നത്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തയ്യാറാക്കിയ ഒരു ആപ്പ് നിര്‍മ്മാണ സോഫ്റ്റ്‌വെയര്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.

SAMAGRA_Qbank_MobileApp_
Creator1.0
സമഗ്രയിലെ ചോദ്യശേഖരങ്ങളിൽ നിന്ന് ചോദ്യങ്ങളും ഉത്തരങ്ങളും Image file കളായി Screenshot എടുത്ത്, ഇവയെ നേരത്തേ code  ഉം design ഉം ചെയ്തുവച്ച ഒരു MIT-AppInventor പ്രോജക്റ്റ് ഫയലിലേക്ക് (.aia)  add ചെയ്ത്  MIT-AppInventor ഉപയോഗിച്ച് അതിനെ ഒരു .apk ഫയലാക്കി build ചെയ്യുവാനുള്ള ഒരു സോഫ്റ്റ്‍വെയറാണ്
SAMAGRA_Qbank_MobileApp_
Creator1.0
പരമാവധി 40 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈ Mobile App ൽ ഉൾക്കൊള്ളിക്കാം.

ഇതിന്റെ പ്രവർത്തന രീതി ചുവടെ പി ഡി എഫ് ഫയല്‍ രൂപത്തില്‍ നല്‍കിയിരിക്കുന്നു

Click Here to download the Help File
Click Here to download AppMaker 1.0.zip

4 Comments

Previous Post Next Post