അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

സെറ്റ് ജൂലൈ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെപ്തംബർ 29ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  ൽ ലഭ്യമാണ്.  ആകെ 19,281 പേർ പരീക്ഷ എഴുതിയതിൽ 1910 പേർ വിജയിച്ചു.  വിജയശതമാനം 9.91.  വിജയിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അപേക്ഷാഫോം എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) കോപ്പികൾ 40  രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ അയക്കണം.
     SSLC സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ), മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡ്, B.Ed സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ), അംഗീകാര തുല്യതാ സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും ബി.എഡിനും), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളുടെ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്, ഒബിസി (നോൺക്രിമീലെയർ) വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രിമീലെയർ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ച സമയത്ത് സാധുവായത് (11.07.2018 മുതൽ 27.07.2019 വരെയുള്ള കാലയളവിൽ ലഭിച്ചത്), എസ്.സി/എസ്.ടി, പിഎച്ച്/ വിഎച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.
സെറ്റ് സർട്ടിഫിക്കറ്റുകൾ 2020 മാർച്ച് മുതൽ വിതരണം ചെയ്യും.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.

CLICK Here to Download the result

Post a Comment

Previous Post Next Post