സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ട്രഷറി സേവിങ്‌സ് ബാങ്ക് ഓണ്‍ലൈനില്‍


     സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ ആക്കിയതിന്റെ തുടര്‍ച്ചയായി ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ട്രഷറി സേവിങ്‌സ് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനും ഫണ്ട് ട്രാന്‍സ്‌ഫറുകള്‍ നടത്തുന്നതിനും ഇപ്പോള്‍ സാധ്യമാണ്. ഇതിനായി ഓരോ ജീവനക്കാരനും ഇവിടെ നിന്നും ലഭിക്കുന്ന ട്രഷറി ഓണ്‍ലൈന്‍ സൈറ്റില്‍രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് . സ്‌പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും ഇ-മെയില്‍ ഐ ഡിയും ശരിയെന്നുറപ്പാക്കിയതിന് ശേഷം New User Registration എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി TSB Account Number, Mobile Number, Preferred user ID ഇവ നല്‍കി ഫോം പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്യുക. അപ്പോള്‍ രജിസ്റ്റര്‍ ചെയ്‌ത മൊബൈലിലേക്ക് ഒരു OTP ലഭ്യമാകും ഇത് ഓണ്‍ലൈന്‍ സൈറ്റിലെ ബോക്‌സില്‍ നല്‍കി Verify ബട്ടണ്‍ അമര്‍ത്തിയാല്‍ Your application is under processing. Once your account is activated, a system generated password will be sent to the registered mobile number. It may take 6 working hours. Thanks for your patience..എന്ന മെസ്സേജ് ലഭിക്കും. ട്രഷറിയുടെ തൊട്ടടുത്ത  ആറ് പ്രവര്‍ത്തിമണിക്കൂര്‍ കഴിയുമ്പോള്‍ മൊബൈലില്‍ ഒരു Temporary Login Password ലഭിക്കും . ഇതുപയോഗിച്ച് tsbonline സൈറ്റില്‍ ലോഗിന്‍ ചെയ്യുക ആദ്യതവണ ലോഗിന്‍ ചെയ്യുന്ന അവസരത്തില്‍ “Login Password” and “Transaction Password” എന്നിവ തയ്യാറാക്കുന്നതിനുള്ള ജാലകം ലഭിക്കും . ഇവ നല്‍കി കഴിയുന്നതോടെ TSB ഓണ്‍ലൈന്‍ സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്ക് ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കഴിയും
Click Here for New Registration Link
Click Here for TSB Online Login Page
Click Here for Online Registration Helpfile




Login ചെയ്യുമ്പോള്‍ മുകളില്‍ കാ​ണിച്ചിരിക്കുന്ന മാതൃകയിലുള്ള ജാലകം ലഭിക്കും. ഇവിടെ പേരിന് നേരെയുള്ള Show Balance എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ TSB അക്കൗണ്ടിലെ നിലവിലെ ബാലന്‍സ് തുക അറിയാം.
  • Account Statement എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ലഭിക്കുന്ന ജാലകത്തില്‍ നിന്നും അക്കൗണ്ട് നമ്പരിന് ഇടതുള്ള റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് താഴെ നല്‍കിയിരിക്കുന്നതില്‍ ഏതെങ്കിലും ഓപ്‌ഷന്‍ തിരഞ്ഞെടുത്താല്‍ ആ കാലഘട്ടത്തിലെ ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ ലഭിക്കും
  • Beneficiary Details എന്ന ലിങ്കില്‍ രണ്ട് ഓപ്‌ഷനുകള്‍ ഉണ്ട്. TSB Beneficiary & Bank Beneficiary . മറ്റൊരാളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിന് ആദ്യം Beneficiary.െയ Add ചെയ്യുന്നതിനാണ് ഇവ. 
  1. മറ്റൊരാളുടെ TSB അക്കൗണ്ടിലേക്ക് തുക മാറുന്നതിന് TSB Beneficiary എന്നത് തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Beneficiary Account Number, Beneficiary Name, Transfer Limit, Transaction Password  ഇവ നല്‍കി Add Beneficiary എന്ന ബട്ടണ്‍ അമര്‍ത്തുക. 
  2. Bank Account ലേക്കാണ് തുക കൈമാറേണ്ടതെങ്കില്‍ ആ വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ (Account Number, IFSC Code, Bank, Branch, Account Holders Name etc) Transaction Limit ഇവ നല്‍കി  Add Beneficiary എന്ന ബട്ടണ്‍ അമര്‍ത്തുക. 
  •  Salary Instruction എന്നതിലൂടെ നിലവില്‍ TSB യില്‍ നിന്നും Bank Account ലേക്ക് Transfer ചെയ്യുന്ന തുകയുടെ വിഹിതം നിശ്‌ചയിക്കാം . മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ടേലേക്ക് മാറ്റിയവരുടേത് ഇവിടെ Percentage എന്നതിന് താഴെ 100 എന്ന് കാണാം . ഇതിന് നേരെയുള്ള Edit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ Edit Salary Instruction ജാലകം ലഭിക്കും .ഇവിടെ നിലവിലെ Beneficiary വിവരങ്ങള്‍ തിരഞ്ഞെടുത്ത് Percentage of net salary to be transferred എന്നതിന് താഴെയുള്ള ബോക്‌സില്‍ ബാങ്കിലേക്ക് ശമ്പളത്തിന്റെ എത്ര ശതമാനം മാറണമെന്ന് ചേര്‍ത്ത് Transaction Password നല്‍കി Submit ചെയ്യുക. തുടര്‍ന്നുള്ള മാസങ്ങളില്‍ അത്ര ശതമാനം തുക ബാങ്ക് അക്കൗണ്ടിലും ബാക്കി തുക TSB അക്കൗണ്ടിലുമാകും നിക്ഷേപിക്കുക
  •  Fund Transfer എന്നതില്‍ മൂന്ന് ഓപ്‌ഷനുകളാണ് ഉള്ളത് . ഇത് പ്രധാനമായും ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യുന്നതിനു് ആണ്. Beneficiaryആയി ഉള്‍പ്പെടുത്തിയ അക്കൗണ്ടുകളിലേക്ക് (TSB  യോ ബാങ്ക് അക്കൗണ്ടോ ആകാം) ഈ ഓപ്‌ഷന്‍ ഉപയോഗിച്ച് തുക ട്രാന്‍സ്‌ഫര്‍ ചെയ്യാവുന്നതാണ്. ഒരു ദിവസം കൈമാറാവുന്നത് പരമാവധി രണ്ട് ലക്ഷം രൂപയാണ്.  
  1. TSB Transaction: നിലവിലെ TSB അക്കൗണ്ടില്‍ നിന്നും മറ്റൊരാളുടെ TSB അക്കൗണ്ടിലേക്ക് ഈ ഓപ്‌ഷന്‍ ഉപയോഗിച്ച് തുക മാറ്റാവുന്നതാണ് . ഇതിനായി Select the account from which you wish to transfer fund എന്നതില്‍ നിന്നും നിലവിലെ നിങ്ങളുടെ TSB അക്കൗണ്ട് തിരഞ്ഞെടുക്കുക. Select the TSB beneficiary account. എന്നതില്‍ Beneficiary യുടെ TSB അക്കൗണ്ടും തിരഞ്ഞെടുത്ത് Select Payment Option എന്നതില്‍ ഉടനടി ഇടപാട് നടത്തുന്നതിനായി Pay Now എന്നും പിന്നീട് മാറ്റുന്നതിനായി Schedule Later(ഇത് തിരഞ്ഞെടുക്കുമ്പോള്‍ ഏത് ദിവസം എന്ന് തിരഞ്ഞെടുക്കുന്നതിന് കലണ്ടര്‍ ലഭ്യമാകും) എന്നും തിരഞ്ഞെടുത്ത് Transaction Password നല്‍കി Next അമര്‍ത്തുക. Confirm ചെയ്യുന്നതിനുള്ള ജാലകം ലഭ്യമാകും .
  2. Bank Transaction: നിലവിലെ TSB അക്കൗണ്ടില്‍ നിന്നും ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഈ ഓപ്‌ഷന്‍ ഉപയോഗിച്ച് തുക മാറ്റാവുന്നതാണ് . ഇതിനായി Select Account എന്നതില്‍ നിന്നും അക്കൗണ്ടും Amount രേഖപ്പെടുത്തിയതിന് ശേഷം Select  beneficiary  എന്നതില്‍ Beneficiary യെ തിരഞ്ഞെടുത്ത് Select Payment Option എന്നതില്‍ ഉടനടി ഇടപാട് നടത്തുന്നതിനായി Pay Now എന്നും പിന്നീട് മാറ്റുന്നതിനായി Schedule Later(ഇത് തിരഞ്ഞെടുക്കുമ്പോള്‍ ഏത് ദിവസം എന്ന് തിരഞ്ഞെടുക്കുന്നതിന് കലണ്ടര്‍ ലഭ്യമാകും) എന്നും തിരഞ്ഞെടുത്ത് Transaction Password നല്‍കി Next അമര്‍ത്തുക. Confirm ചെയ്യുന്നതിനുള്ള ജാലകം ലഭ്യമാകും .
  3. Transaction History : നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയുന്നതിന് ഈ ഓപ്‌ഷന്‍ ഉപയോഗിക്കാവുന്നതാണ്.
  • Settings എന്ന മെനുവിലൂടെ  Login Password, Transaction Password ഇവ Change ചെയ്യാവുന്നതാണ്


Post a Comment

Previous Post Next Post