അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

GQR - Q R Code Generator


    വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയിലെ നൂതനമായ ഒരു കാല്‍വെപ്പാണല്ലോ QR Code എന്ന ആശയം.പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള ക്യൂ ആർ ബാർകോഡ് റീഡറുകൾക്കും ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ ആർ കോഡ് എന്നു വിളിക്കുന്നത് ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു ആർ കോഡുകൾ സാധാരണ സൃഷ്ടിക്കപ്പെടുന്നത്. സാധാരണ എഴുത്തുകൾ, യു ആര്‍ എല്‍, മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്
    ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെൻസോ വേവ് 1994-ൽ ആണ് ക്യു ആർ കോഡ് ആദ്യമായി അവതരിപ്പിച്ചത് ദ്വിമാന ബാര്‍ കോഡിങ്ങ് രീതിയില്‍ ഏറെ പ്രചാരത്തിലുള്ള ഒരു രീതിയാണിത്. . ക്വിക്ക് റെസ്പോൺസ് എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് ക്യു ആർ അറിയപ്പെടുന്നത് . ഇതിന്റെ നിർമ്മാതാക്കൾക്ക് എൻകോഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ വേഗത്തിൽ ഡീകോഡ് ചെയ്യപ്പെടുണെമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാലാണ് ഇതിന് ആ പേരു നൽകിയത്. ശ്മശാനങ്ങളിലെ ഹെഡ്സ്റ്റോണുകളിൽ മരിച്ചയാളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ക്യൂആർ കോഡ് നൽകുന്ന രീതി വിദേശത്തുണ്ട്.ഇന്ന് ആർക്കും വളരെ ലളിതമായി ക്യൂആർ കോഡ് നിർമ്മിക്കാനാകും. ബാർകോഡിലെ ഡേറ്റ വായിക്കുവാൻ പ്രത്യേക ബാർകോഡ് റീഡറുകൾ വേണ്ടി വരുമ്പോൾ ക്യൂആർ കോഡ് റീഡ് ചെയ്യാൻ മൊബൈൽ ഫോണിലെ ക്യാമറ മാത്രം മതി.
      ഇത് തയ്യാറാക്കുന്നതിന് നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുണ്ട്. അത്തരത്തിലുള്ള ലളിതമായ QR Code Generator Software ആണ് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയിരിക്കുന്ന GQR എന്ന QR Code Generator. SITC Forum ഭ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.Qrencode എന്ന സ്വതന്ത്ര ലൈബ്രറി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉബുണ്ടു 18.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ സമയത്ത് നെറ്റ് കണക്ഷന്‍ നിര്‍ബന്ധമായും ഉണ്ടാവണം.
       ഇന്‍സ്റ്റാള്‍  ചെയ്യുന്ന വിധവും പ്രവര്‍ത്തിപ്പിക്കേണ്ട രീതിയും ചുവടെ ഹെല്‍പ്പ് ഫയലില്‍

Click Here for GQR Help
Click Here for GQRmnp.zip

Post a Comment

Previous Post Next Post