സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

WEB PHOTOS : a Web Album Creator

      
ഗാംബാസ് സോഫ്റ്റ് വെയര്‍ ഫാം (https://gambas.one/gambasfarm/) എന്ന ഗാംബാസ് ഡെവലപ്പര്‍മാരുടെ കൂട്ടായ്മയില്‍ Charlie Ogier പ്രസിദ്ധീകരിച്ച ഈ പ്രോഗ്രാമിന്റെ മൂല രചനയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് , ചില കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി ഒരു വെബ് ഫോട്ടോ ആല്‍ബം തയ്യാറാക്കുവാനുള്ള ഒരു പുതിയ സോഫ്റ്റ് വെയര്‍ അവതരിപ്പിക്കുകയാണ് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
     Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജില്‍ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയറിന്റെ ഉദ്ദേശം ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ ചിത്ര ഫയലുകളെയും (JPG / JPEG / PNG) ഉള്‍പ്പെടുത്തി, ഓരോ ചിത്രത്തിനും ആവശ്യമായ വിവരണങ്ങള്‍ നല്കി ഒരു Web Album തയ്യാറാക്കല്‍ എന്നതാണ്.

ഇന്‍സ്റ്റലേഷന്‍ : 
  • WEBPHOTOS.zipഎന്ന ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത്, home/Desktop ലേക്ക് paste ചെയ്ത് Extract ചെയ്യുക. 
  • Extract ചെയ്ത് ലഭിച്ച ഫോള്‍ഡറിനുള്ളിലെ installer.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയത് Properties ക്ലിക്ക് ചെയ്‌ത്  Execute Permission ടിക് മാര്‍ക്ക് (√) കൊടുക്കുക.
  • തുടര്‍ന്ന് installer.sh എന്ന ഫയലില്‍ DblClk ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക. 
  • തുറന്നുവരുന്നTerminal ല്‍ നിങ്ങളുടെ സിസ്റ്റം പാസ്സ് വേഡ് ഉപയോഗിച്ച് Install ചെയ്യുക.
  • Application – Internet- WebPhotos എന്ന ക്രമത്തില്‍ ഉപയോഗിക്കാം. 
 പ്രത്യേകം ശ്രദ്ധിക്കുക : Internet Connection ഉണ്ടായിരിക്കണം. 
Click Here to Download WEBPHOTOES.zip
Click Here to Download Helpfile  

Post a Comment

Previous Post Next Post