ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

രണ്ടാംവർഷ ഹയർസെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപക്ഷിക്കാം

            ജൂൺ 2019ലെ ഹയർ സെക്കന്ററി/ടെക്‌നിക്കൽ ഹയർ സെക്കന്ററി/ആർട്ട് ഹയർ സെക്കന്ററി രണ്ടാംവർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂൺ 10 മുതൽ 17 വരെ കേരളത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങൾക്കു പുറമെ ലക്ഷദ്വീപിലും യു.എ.ഇ-യിലെ ഒരു പരീക്ഷാ കേന്ദ്രത്തിലും നടക്കും. പ്രായോഗിക പരീക്ഷകൾ മേയ് 30നും 31നും നടക്കും.  2019 മാർച്ചിലെ പരീക്ഷയ്ക്ക് ആദ്യമായി രജിസ്റ്റർ ചെയ്ത് എഴുതിയ റഗുലർ വിദ്യാർത്ഥികൾക്ക്, യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്കും പരീക്ഷ എഴുതാൻ കഴിയാത്ത വിഷയങ്ങൾക്കും സേ പരീക്ഷയ്ക്ക് അപക്ഷിക്കാം. കമ്പാർട്ട്‌മെന്റൽ ആയി പരീക്ഷ എഴുതിയ വിഷയങ്ങളിൽ ഒരു വിഷയം ഒഴികെ മറ്റുവിഷയങ്ങൾക്ക് ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഡി+ ലഭിക്കാത്ത ഒരു വിഷയത്തിന് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങൾക്ക് ഉപരിപഠനത്തിന് അർഹത നേടാനുണ്ടെങ്കിൽ, സേ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല. റഗുലർ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിന് മാത്രം തങ്ങളുടെ സ്‌കോർ മെച്ചപ്പെടുത്താനായി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.
          സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 150 രൂപയും ഇംപ്രൂവ്‌മെന്റിന് ഒരു വിഷയത്തിന് 500 രൂപയുമാണ് ഫീസ്. മുൻപ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർത്ഥികൾ ഒരു വിഷയത്തിന് 25 രൂപയും  സർട്ടിഫിക്കറ്റിന് 40 രൂപയും അടയ്ക്കണം. പരീക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 15. ഉത്തരക്കടലാസുകളുടെ പുനർമുല്യനിർണ്ണയം/പകർപ്പ്/ സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ 14നകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ സമർപ്പിക്കണം. വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്ത് ലഭ്യമാക്കേണ്ട അവസാന തിയതി 16 ആണ്. അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. പുനർമൂല്യനിർണ്ണയത്തിന് ഒരു വിഷയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് ഒരു വിഷയത്തിന് 300 രൂപയും സുക്ഷ്മപരിശോധനയ്ക്ക് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.

Post a Comment

Previous Post Next Post