സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിന് ഇന്ന് പാലക്കാട് തുടക്കം സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC SAY & REVALUATION

2019 മാര്‍ച്ചിലെ SSLC SAY പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
  • മെയ് 20 മുതല്‍ 25 വരെയാണ് പരീക്ഷ.
  • മൂന്ന് വിഷയങ്ങള്‍ക്ക് വരെ തോറ്റവര്‍ക്ക് അപേക്ഷിക്കാം
  • പൂരിപ്പിച്ച അപേക്ഷാ ഫോമും റിസള്‍ട്ടിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടും പഠിപ്പിച്ച വിദ്യാലയത്തിലെ പ്രധാനാധ്യാപകന് 13ന് ഉച്ചക്ക് രണ്ട് മണിക്കകം സമര്‍പ്പിക്കണം 
  • പ്രധാനാധ്യാപകര്‍ അന്നേ ദിവസം രണ്ട് മണിക്കകം അപേക്ഷകള്‍ സേപരീക്ഷാ കേന്ദ്രങ്ങള്‍ക്ക് കൈമാറണം
  • ഒരു വിഷയത്തിന് നൂറ് രൂപയാണ് ഫീസ്
  • സേ പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 15നകം പൂര്‍ത്തിയാക്കണം
Click Here for SAY NOTIFICATION
CLICK HERE for SAY Application Form
CLICK HERE for SAY Exam Centres
CLICK HERE for SAY EXAM TIME TABLE



SSLC REVALUATION അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ വേരിഫൈ ചെയ്യണം

       SSLC പരീക്ഷക്ക് ശേഷം Revaluation / Scrutiny / Photocopy എന്നിവക്കായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇപ്പോള്‍ അവസരമുണ്ട്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ട് രക്ഷകര്‍ത്താവിന്റെയും വിദ്യാര്‍ഥിയുടെയും ഒപ്പിട്ടതും പരീക്ഷാഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടും അപക്ഷയില്‍ പറയുന്ന തുകയും പ്രധാനാധ്യാപകര്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ടതും തുടര്‍ന്ന് ഇവ ഓണ്‍ലൈനായി വേരിഫൈ ചെയ്യേണ്ടതുമാണ്. ഇതിനായി iExaMS പോര്‍ട്ടലില്‍ HM Login മുഖേന പ്രവേശിച്ച് Post Examination -> Revaluation -> Revaluation Application Verification എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജില്‍ റീവാല്യുവേഷന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് ലഭ്യമാകും . പേരിന് നേരെയുള്ള View Application എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അപേക്ഷ കാണാവുന്നതാണ്. പ്രിന്റൗട്ടുമായി ഒത്ത് നോക്കി വിശദാംശങ്ങള്‍ ശരിയെങ്കില്‍ പേജിന് ചുവട്ടിലുള്ള Verify Application എന്ന ബട്ടണ്‍ അമര്‍ത്തി അപേക്ഷകള്‍ ഓരോന്നായി Verify ചെയ്യുക. Verification പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം മെയ് 10.  അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസിനത്തില്‍ ലഭിച്ച തുകയും സ്കൂളില്‍ സൂക്ഷിക്കേണ്ടതും വേരിഫിക്കേഷന്‍ പൂര്‍ത്തിയായതിന് ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ 10ന് തന്നെ DEO യില്‍ എത്തിക്കേണ്ടതാണ്.ഫലപ്രഖ്യാപനത്തിന് ശേഷം ഗ്രേഡില്‍ മാറ്റമുണ്ടെങ്കില്‍ തുക വിദ്യാര്‍ഥിക്ക് തിരികെ ില്‍കേണ്ടതുമാണ്. ബാക്കി തുക സര്‍ക്കുലര്‍ നിര്‍ദ്ദേശപ്രകാരം 0202-01-02-99-other receipts എന്ന ശീര്‍ഷകത്തില്‍ ചെല്ലാന്‍ മുഖേന അടക്കേണ്ടതാണ്

Post a Comment

Previous Post Next Post