സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിന് ഇന്ന് പാലക്കാട് തുടക്കം സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗനിർദ്ദേശങ്ങളായി

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ച് ഉത്തരവായി.
സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കും. എൻ.ഐ.സിയുടെ  attendance.gov.in എന്ന വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള  UIDAI യുടെ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക്ക് അറ്റൻഡൻസ് സംവിധാനം സ്ഥാപിക്കുകയും ഇതിനുള്ള സോഫ്റ്റ്‌വെയർ ലിങ്ക് എൻ.ഐ.സി ലഭ്യമാക്കുകയും ചെയ്യും. വകുപ്പുകൾക്ക്/സ്ഥാപനങ്ങൾക്ക് മെഷീനുകൾ നേരിട്ടോ കെൽട്രോൺ മുഖേനയോ വാങ്ങാം. പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് സോഫ്റ്റ്‌വെയർ പരിശീലനം നൽകുന്നതിന് ഓരോ ജില്ലയിലെയും കെൽട്രോണിന്റെ ഓരോ ഉദ്യോഗസ്ഥരെ ട്രെയിനർമാരായി കെൽട്രോൺ മാനേജിംഗ് ഡയറക്ടർ നിയമിക്കും. എല്ലാ ജില്ലകളിലും രണ്ടു പേരെ മാസ്റ്റർ ട്രെയിനർമാരായി ജില്ലാ കളക്ടർമാർ നിയമിക്കണം. പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് വകുപ്പുകൾ നിലവിലെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും വിനിയോഗിക്കണം. സംസ്ഥാന വ്യാപകമായി പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നതിന്റെ പുരോഗതി ഐ.റ്റി മിഷൻ നിരീക്ഷിക്കും. മെഷീനുകൾക്ക് ആവശ്യമായ ആപ്ലിക്കേഷൻ, ട്രെയിനിംഗ് എന്നിവ എൻ.ഐ.സി നൽകും. മെഷീനുകൾ സ്ഥാപിക്കുന്ന മുറയ്ക്ക് സ്പാർക്കിൽ ലീവ്, ഒ.ഡി തുടങ്ങിയവ സംബന്ധിച്ച ക്രമീകരണങ്ങൾ എൻ.ഐ.സി വരുത്തും. എല്ലാ വകുപ്പുകളിലും ആറ് മാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകവും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം. സ്പാർക്ക് സംവിധാനം നിലവിലില്ലാത്ത ഓഫീസുകളിൽ സ്വതന്ത്രമായി  GEM വഴി ബയോമെട്രിക്ക് മെഷീനുകൾ വാങ്ങി അറ്റൻഡൻസ് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കുകയും മേലധികാരികൾ ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കേണ്ടതുമാണ്. ഓരോ വകുപ്പിലും പഞ്ചിംഗ് സംവിധാനം കൃത്യമായി നടപ്പിലാക്കേണ്ട പൂർണ്ണ ചുമതല അതാത് വകുപ്പു സെക്രട്ടറിമാർക്കും, വകുപ്പ് മേധാവിക്കുമാണ്. ബയോമെട്രിക്ക് സംവിധാനത്തിൽ എല്ലാ സ്ഥിരം ജീവനക്കാരേയും നിർബന്ധമായും ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കും എൻ.ഐ.സി, സ്പാർക്ക് എന്നിവരുമായി ബന്ധപ്പെടണം.

Post a Comment

Previous Post Next Post