അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

എസ്.എസ്.എൽ.സി: മൂല്യനിർണയം ഏപ്രിൽ നാലുമുതൽ

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണ്ണയം സംസ്ഥാനത്തൊട്ടാകെ 54 ക്യാമ്പുകളിലായി ഏപ്രിൽ നാലിന് ആരംഭിച്ച് 29ന് അവസാനിക്കുന്ന രീതിയിൽ മൂന്നു ഘട്ടങ്ങളിലായി നടത്തും.  ഒന്നാം ഘട്ടം ഏപ്രിൽ നാല് മുതൽ 12 വരെയും (8 ദിവസം), രണ്ടാം ഘട്ടം ഏപ്രിൽ 16 മുതൽ 17 വരെയും (2 ദിവസം), മൂന്നാം ഘട്ടം ഏപ്രിൽ 25 മുതൽ 29 വരെയും (4 ദിവസം) നടക്കും.  വിവിധ വിഷയങ്ങളുടെ സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ 12 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിൽ ഏപ്രിൽ ഒന്നിനും രണ്ടിനും നടത്തും. 
           സംസ്ഥാനത്തൊട്ടാകെ മൂല്യനിർണ്ണയത്തിനായി 919 അഡീഷണൽ ചീഫ് എക്‌സാമിനർമാരെയും 9,104 അസിസ്റ്റന്റ് എക്‌സാമിനർമാരെയും നിയമിച്ച് ഉത്തരവായി.  കൂടാതെ രണ്ടു കാറ്റഗറിയിലും റിസർവായി എക്‌സാമിനർമാരെ നിയമിച്ചിട്ടുണ്ട്.  നിയമന ഉത്തരവ് മാർച്ച് 29ന് തന്നെ പ്രഥമാദ്ധ്യാപകരിൽ നിന്നും എക്‌സാമിനർമാർ കൈപ്പറ്റണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

CLICK Here for SSLC Valuation Revised Circular

Post a Comment

Previous Post Next Post