അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC A List Spreadsheet ആയി

SSLC പരീക്ഷക്ക് ഇരിക്കുന്ന കുട്ടികളുടെ A List പി ഡി എഫ് രൂപത്തിലാണ് പരീക്ഷാഭവന്‍ സൈറ്റില്‍ നിന്നും ലഭിക്കുക. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിദ്യാലയങ്ങള്‍ക്ക് ഇവ എക്‌സല്‍ മാതൃകയില്‍ ലഭിച്ചാല്‍ നന്നായിരുന്നു എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന് അനുയോദ്യമായ ഒരു Libre Office Calc Macro Application തയ്യാറാക്കി നല്‍കിയിരിക്കുകയാണ് കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ബ്ലോഗിനായി ഇത് തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
  •  ചുവടെ ലിങ്കില്‍ നിന്നും ലഭിക്കുന്ന mnp_2019_New.ods എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.
  • തുടര്‍ന്ന് സമ്പൂര്‍ണയില്‍ നിന്നും ലഭിക്കുന്ന A List Report (Draft) എന്നത് ഡൗണ്‍ലോഡ് ചെയ്ത് സ്പ്രെഡ്ഷീറ്റ് Formatല്‍ സേവ് ചെയ്യുക.
  • ഈ ഫയല്‍ തുറന്ന് ഇതിനെ Edit -> Select All , Edit -> Copy ചെയ്‌ത് മുമ്പ് സേവ് ചെയ്തിരിക്കുന്ന mnp_2019_New.ods എന്നതിലെ Worksheet 1 എന്ന ഷീറ്റിലെ A1 സെല്‍ സെലക്ട് ചെയ്‌ത് Edit-> Paste വഴി പേസ്റ്റ് ചെയ്യുക.
  • തുടര്‍ന്ന് Admission No എന്ന ഷീറ്റില്‍ ആദ്യ രജിസ്റ്റര്‍ നമ്പര്‍, അവസാന രജിസ്റ്റര്‍ നമ്പര്‍ ഇവ നല്‍കുക.
  • തുടര്‍ന്ന് View -> ToolBars-> A List Generator എന്നതില്‍ ടിക്ക് മാര്‍ക്ക് നല്‍കുക
  • ഇതോടെ SSLC_2019_Alist_Generator എന്ന ടൂള്‍ബാര്‍ ദൃശ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്‌ത് അല്‍പ്പനേരം കാത്തിരിക്കുക.
  • പെണ്‍ , ആണ്‍, M/S/A/U എന്ന ക്രമത്തില്‍ തയ്യാറാക്കിയ രജിസ്റ്റര്‍ നമ്പറോട് ചേര്‍ന്ന എ ലിസ്റ്റ് ലഭ്യമാകും.

ശ്രദ്ധിക്കുക :-Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ Reset ചെയ്താല്‍ മാത്രമേ ഈ Macro പ്രവര്‍ത്തിക്കുകയുള്ളു. 
Click Here to Download mnp2019_New.ods
  

Post a Comment

Previous Post Next Post