SSLC 2019ലെ റെഗുലര്‍ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ എ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. iExaMS കണ്‍ഫേം ചെയ്യാത്ത സ്കൂളുകള്‍ക്ക് പ്രൊവിഷണല്‍ A List ലഭിക്കില്ല. പ്രസ്‌തുത വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ HM, Authorize ചെയ്‌ത കത്തുമായി ബന്ധപ്പെട്ട അധ്യാപകനോ ക്ലര്‍ക്കോ പരീക്ഷാഭവനില്‍ നേരിട്ടെത്തി A List ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം.
Provisional A Listല്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ 22ന് വൈകിട്ട് അഞ്ച് മണിക്കകം തിരുത്തലുകള്‍ വരുത്തണം. iExaMSലെ HM Loginലാണ് പ്രൊവിഷണല്‍ A List ലഭിക്കുക. ARC,RAC,CCC വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ട് പോയിട്ടുണ്ടെങ്കില്‍ പ്രസ്‌തുത വിവരം പ്രധാന അധ്യാപകന്റെ അപേക്ഷ സഹിതം (സ്കൂള്‍ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കി ഒപ്പ് വെച്ച് സ്കൂള്‍ സീലും സഹിതം) 21ന് വൈകിട്ട് അഞ്ച് മണിക്കകം iexamhelpdesk@gmail.com എന്ന മെയിലിലേക്ക് അയച്ച് നല്‍കണം.