കല്‍പ്പാത്തി രഥോല്‍സവം പാലക്കാട് താലൂക്കിന് ഇന്ന് പ്രാദേശികാവധിനവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Grade Generator for Vijayasree Exam

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പാദവാര്‍ഷിക,അര്‍ദ്ധ വാര്‍ഷിക, മോഡല്‍ , വിജയശ്രീ തുടങ്ങിയ പല പരീക്ഷകളുടെയും ഗ്രേഡുകള്‍ പല രീതികളിലായി വിജയശ്രീ പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയിരിക്കുന്ന ഒരു സ്പ്രെഡ് ഷീറ്റ് അപ്ലിക്കേഷനാണിത്.

      പരീക്ഷക്കു ലഭിച്ചിരിക്കുന്ന മാര്‍ക്കുകള്‍ മാത്രം എന്റര്‍ ചെയ്താല്‍ ഈ പ്രോഗ്രാം വഴി അവയെ grade കളായി ജനറേറ്റ് ചെയ്തെടുക്കാം.

വിജയശ്രീ പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്യുവാനും, സ്പെഷല്‍ കോച്ചിങ്ങിനായി കുട്ടികളെ ഗ്രേഡ് അടിസ്ഥാനത്തില്‍ തരം തിരിക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കാം

പ്രത്യേകതകള്‍ :
  • ഇത് ഒരു സ്പ്രെഡ്ഷീറ്റ് പ്രോഗ്രാം ആണ്.
  • ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
  • മാക്രോകളും (Macro), Sheet Functions ഉം Formula കളും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
  • Data Security ക്കു വേണ്ടി എല്ലാ ഷീറ്റ്കളും password protect ചെയ്തിട്ടുണ്ട്.
  • ആവശ്യമില്ലാത്ത Row, Column, Cell ഇവ ഹൈഡ് ചെയ്തിരിക്കുന്നു.
  • ഇവയിലെ വിവരങ്ങള്‍ അറിഞ്ഞോ അറിയാതെയോ മാറ്റിയാല്‍ error സംഭവിക്കുകയോ പ്രോഗ്രാം പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തേക്കാം.

Mark Entry :
Application തുറക്കുമ്പോള്‍ ദൃശ്യമാകുന്ന MainSheet ല്‍ XA, XB, XC,.......,XZ തുടങ്ങി 26 ഡിവിഷനുകളിലെ മാര്‍ക്കുകള്‍ എന്റ്രി ചെയ്യുവാനുള്ള Check Box കള്‍ ഉണ്ട്.
ആവശ്യമായതില്‍ ക്ലിക്കി
Sl No, Name , Class, Division, Flan, Mal2,Eng,Hindi,SS,Phy,Che,Bio,Maths,IT തുടങ്ങിയ വിവരങ്ങള്‍ അതാത് heading കള്‍ക്ക് താഴെയുള്ള കള്ളികളില്‍ മാത്രം Enter ചെയ്യുക.

ഇതുപോലെ എത്ര ഡിവിഷനുകളുണ്ടോ അത്രയും ഷീറ്റുകളില്‍ ആവശ്യമായ വിവരങ്ങള്‍ Enter ചെയ്യുക.
ഒരു ക്ലാസില്‍ പരമാവധി 98കുട്ടികളുടെ മാര്‍ക്കുകള്‍ ചേര്‍ക്കാവുന്നതാണ്.

മറ്റ് സ്പ്രെഡ്ഷീറ്റില്‍ നേരത്തെ ശേഖരിച്ചുവച്ചിരിക്കുന്ന വിവരങ്ങളെ ഇതിലേക്ക് copy & paste ചെയ്യാവുന്നതുമാണ്.
പ്രത്യേകം ശ്രദ്ധിക്കുക :

Sl No, Name , Class, Division, Flan, Mal2, Eng, Hindi, SS, Phy, Che, Bio, Maths, IT
ന്ന ഇതേ ക്രമത്തില്‍ തന്നെയായിരിക്കണം copy & paste ചെയ്യപ്പെടുന്ന വിവരങ്ങളും.

Generation of Grades :

എല്ലാ വിവരങ്ങളും ചേര്‍ത്തു കഴിഞ്ഞാല്‍, Grade Table ലഭിക്കുവാന്‍
Analysis 

എന്ന check box ക്ലിക്കുക.

ഇപ്പോള്‍ തുറന്നു വരുന്ന View_Analysis എന്ന ഷീറ്റില്‍ School wise /Division Wise ഗ്രേഡ് പട്ടികകളും വിജയശ്രീ പോര്‍ട്ടലിലേക്ക് അപ് ലോഡ്പട്ടികയും തയ്യാറായിരിക്കും.

 Grade List ലഭിക്കുവാന്‍Grade List
Grade Listഎന്ന check box ക്ലിക്കുക.

ഇപ്പോള്‍ തുറന്നു വരുന്ന View_GradeList എന്ന ഷീറ്റില്‍
 എല്ലാ കുട്ടികളുടെയും ഗ്രേഡ് അടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറായിരിക്കും.

How to Download & Use :


Mid_Term_mnp.ods എന്ന സ്പ്രെഡ്ഷീറ്റ്
ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.

Tools – Options – Security – Macro
Security - Low എന്നാക്കി ഫയല്‍ close ചെയ്ത് വീണ്ടും തുറക്കുക.
ഇപ്പോള്‍ Macros Enabled ആയിരിക്കും.

ഇങ്ങിനെ ചെയ്താല്‍ മാത്രമേ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുകയുള്ളു.

CLICK Here to Download Mid_Term_mnp.ods
Click Here  to Download Grade Generator Help File

Post a Comment

Previous Post Next Post