കല്‍പ്പാത്തി രഥോല്‍സവം പാലക്കാട് താലൂക്കിന് ഇന്ന് പ്രാദേശികാവധിനവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

പ്രളയാനന്തര കേരളത്തിന്റെ മണ്ണറിവിന് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ അംഗീകാരവുമായി ഇഖ്ബാല്‍ മങ്കട



ബാംഗ്ലൂര്‍ വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്നോളജിക്കല്‍ മ്യൂസിയവും കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ കമ്മീഷ്ണര്‍ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ഷന്‍സും ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സംയുക്തമായി ബംഗളൂരുവിലെ സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ വെച്ച് ജനുവരി 7മുതല്‍ 11വരെ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ സയന്‍സ് ഫെയര്‍ 2019 ല്‍ കേരളത്തിലെ സാമൂഹ്യശാസ്ത്ര അധ്യാപകരെ പ്രതിനിധീകരിച്ച് "പ്രളയാനന്തര കേരളത്തിലെ മണ്ണറിയണം മണ്ണിനെയറിയണം" എന്ന സാമൂഹ്യശാസ്ത്ര പഠന പ്രോജക്ടിന് സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവര്‍ആള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി പാലക്കാട് ജില്ലയിലെ കൊപ്പം ഗവ.ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും എസ് ഐ ടി സി ഫോറം പ്രസിഡന്റുമായ ശ്രീ ഇഖ്ബാല്‍ മങ്കട തുടര്‍ച്ചയായി രണ്ടാം തവണയും വിജയിയായി. ഇഖ്‌ബാല്‍ മാഷിന് എസ് ഐ ടി സി ഫോറത്തിന്റെ ആശംസകള്‍

Post a Comment

Previous Post Next Post