നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകള്‍ ഡെസ്ക്ടോപിലെ Application Menu വില്‍ നിന്നോ പാനലുകളിലെ Launcher Icon കളിലോ ക്ലിക്ക് ചെയ്താണല്ലോ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവ Terminal ല്‍ command ടൈപ്പ് ചെയ്തും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉദാഹരണത്തിന് Firefox ജാലകം പ്രവര്‍ത്തിപ്പിക്കുവാന്‍
Application -> Accessories - > Terminal എന്നക്രമത്തില്‍ തുറന്ന് Firefox എന്ന് ടൈപ്പ് ചെയ്താല്‍ ആ ജാലകം തുറന്നുവരും.
ഇതിനുപകരം ഒരൊറ്റ മെനുവിലൂടെ ഏത് സോഫ്റ്റ്‌വെയറും പ്രവര്‍ത്തിപ്പിക്കുവാനുള്ള ഒരു ആപ്ലിക്കേഷനാണ് GUDMenuBox_v1.0. TSNMHS .
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHS ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ.
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHS ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ.
Installation :
gudmenubox-v1-0_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Run :
Application -> SystemTools-> gudmenubox-v1.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
അപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍, Select The Application
എന്നതിന്റെ താഴെയുള്ള കള്ളിയില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍
ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടെയും പേരുകള്‍ കാണിക്കും. ഏതിലാണോ
ക്ലിക്ക് ചെയ്യുന്നത് അത് തുറക്കപ്പെടും.
ഈ അപ്ലിക്കേഷനെ Desktop Icon ആയി പ്രവര്‍ത്തിപ്പിക്കുവാന്‍
Application
-> SystemTools- എന്ന മെനുവില്‍ പോയി GUDMenuBox_v1.0 എന്നതിനെ Drag ചെയ്ത്
Desktop ലേക്കോ Panel ലേക്കോ ചേര്‍ക്കാവുന്നതാണ്.
Generate List
എന്നതില്‍ ക്ലിക്കി സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ
സോഫ്റ്റ്‌വെയറുകളുടെയും ലിസ്റ്റ് ടെക്സ്റ്റ് ഫയലായി ജനറേറ്റ് ചെയ്യാം...
തയ്യാറാക്കിയത് :
LITTLE KITEs Team
TSNMHS Kundurkunnu
Click Here to Download gudmenubox-v1-0_0.0-1_all.deb