കല്‍പ്പാത്തി രഥോല്‍സവം പാലക്കാട് താലൂക്കിന് ഇന്ന് പ്രാദേശികാവധിനവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

espeak KEYBOARD


          കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലെ കീകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി കുണ്ടൂര്‍ക്കുന്ന് TSNMHSലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരു ഗാംബാസ് ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറാണ് espeak KEYBOARD. ലിനക്‌സിലെ espeak ലൈബ്രറി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ കീബോര്‍ഡിലെ ഏത് കീ ആണോ അമര്‍ത്തിയത് അതിന്റെ പേര് കമ്പ്യൂട്ടര്‍ സൗണ്ടില്‍ കേള്‍ക്കാം. സ്ക്രീനിലെ കീബോര്‍ഡില്‍ അതിനെ ഹൈലൈറ്റ് ചെയ്ത് കാണിക്കുകയും ചെയ്യും. Shift Key ഉപയോഗിച്ച് ചെയ്യുന്നവ പച്ച നിറത്തിലും അല്ലാത്തവ മഞ്ഞ നിറത്തിലും നിറത്തിലുമാണ് കാണിക്കുക. താഴെ അതാത് കീയുടെ ASCII Code കാണിക്കും.
            ചുവടെ ലിങ്കിലുള്ള espeakeyboard_0.0-1_all.deb എന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application -> Education -> espeaKEYBOARD എന്ന ക്രമത്തില്‍ തുറന്നാള്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും

Click Here to Download espeakeyboard_0.0-1_all.deb

Post a Comment

Previous Post Next Post