കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

എസ്എല്‍ഐ, ജിഐഎസ് : അറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനം ലഭ്യമല്ല

    സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടത്തുന്ന എസ്.എല്‍.ഐ/ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ഡ്രായിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ മുഖേന ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ 30 ന് അവസാനിച്ചു.  അതിനാല്‍ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിവരുന്ന സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നോ വിശ്വാസ് സോഫ്റ്റ്‌വെയര്‍ മുഖേനയോ ഇപ്പോള്‍ ലഭ്യമല്ല.  എന്നാല്‍ ഈ ആവശ്യത്തിനായി നിരവധി ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഓഫീസുകളില്‍ എത്തുന്നുണ്ട്.  ഇത് സംബന്ധിച്ച് ഇനിയൊരു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കില്ല.

1 Comments

Previous Post Next Post