FLASH NEWS

ഏവര്‍ക്കും SITC Forumന്റെ ഓണാശംസകള്‍. ഓണാഘോഷസമയത്ത് പ്രളയദുരിതാശ്വഫണ്ടിലേക്കായി കുട്ടികളില്‍ നിന്നും ശേഖരിച്ച തുക CMDRFല്‍ നിക്ഷേപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറും ലിങ്കും ചുവടെ. ഓണത്തിന് കുട്ടികള്‍ക്ക് Special Rice വിതരണം സബന്ധിച്ച സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. Festival, Athletic Fund കള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്‌തംബര്‍ 7 വരെ ദീര്‍ഘിപ്പിുച്ച. ഓണം അഡ്വാന്‍സ് . ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ് ഉത്തരവുകള്‍ ഡൗണ്‍ലോഡ്‌സില്‍. വിതരണം 29മുതല്‍. 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും അത്‌ലറ്റിക്ക് ഫണ്ടിനത്തില്‍ 10 രൂപയും കലോല്‍സവ ഫണ്ട് ആയി 7 രൂപ വീതവും ആഗസ്‌ത് 31നകം ഓണ്‍ലൈനായി അടക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറുകളും അടക്കേണ്ടവിധവും ഡൗണ്‍ലോഡ്‌സില്‍. സെപ്തംബര്‍ രണ്ടിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ ആറിലേക്ക് മാറ്റി. ഓണാഘോഷം ലളിതമായി രണ്ടാം തീയതി നടത്താന്‍ നിര്‍ദ്ദേശം.ഒന്നാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍ ഡൗണ്‍ലോഡ്‌സില്‍. ഇന്‍സ്‌പെയര്‍ അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്‌ത് 31 വരെ ദീര്‍ഘിപ്പിച്ചു. Income Tax Return സമര്‍പ്പിക്കേണ്ട അവസാനതീയതി ആഗസ്ത് 31 വരെ ദീര്‍ഘിപ്പിച്ചു. ദിവസവേതനജീവനക്കാരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോ‌സില്‍.



CMDRF
Festival&Athletic Fund(Online Payment)
CENTRAL SECTOR SCHOLARSHIPS::
SCHEME OF WORK
MODIFIED TEACHER TEXT Class IX & X
SITC Directory(Palakkad only) Link
TEXT BOOK Price List
Education Calendar
Anticipatory Income Tax Calculator 2019-20
PRISM(Online Pension Submission)::
MID DAY MEAL
ICT Equipments Complaint Registration
TimeTable Generator Helpfile
Instructions for GAIN PF
BIMS
BROADBAND COMPLAINT REGISTRATION


പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


രണ്ടാം വോളിയം പാഠപുസ്‌കവിതരണം സെപ്‌തംബര്‍ 8,10,14,15 അവധിദിവസങ്ങളില്‍ KBPS മുന്‍കൂട്ടി അറിയിച്ച് വിതരണം നടത്തുമെന്ന് DDE
Human Trafficking Prevention Collective വിദ്യാലയങ്ങളില്‍ രൂപീകരിക്കണമെന്ന് DDE നിര്‍ദ്ദേശം.വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
ക്ലാസ് മുറികളിലും സ്കൂള്‍ പരിസരത്തും കച്ചവടം നടത്തുന്നതിനോ പരസ്യപ്രചാരണം നടത്തുന്നതിനോ സ്വകാര്യപരിശീലനകേന്ദ്രങ്ങളുടെ ഏജന്റുമാര്‍ക്കോ പുറത്ത് നിന്നുള്ള വ്യക്തികള്‍ക്കോ അനുവാദം നല്‍കരുതെന്ന് നിര്‍ദ്ദേശം
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD

Concession Certificate ലഭ്യമല്ലാത്ത 2020 March SSLC LD വിഭ്ഗം കുട്ടികളുടെ ലിസ്റ്റ് മെയിലില്‍ നല്‍കിയ മാതൃകയില്‍ ഇന്ന് നല്‍കണമെന്ന് DEO
2019-20 വര്‍ഷത്തെ അധ്യാപകദിന സ്റ്റാമ്പുകള്‍ വിതരണത്തിനെത്തിയിട്ടുണ്ടെന്നും എല്ലാ പ്രധാനാധ്യാപകരും സ്റ്റാമ്പുകള്‍(HM 250, Teachers 200 വീതം, 9,10 ലെ കുട്ടികള്‍ 2 രൂപ) കൈപ്പറ്റsണ്ടതാണെന്ന് DEO
സ്‌കൂള്‍ അക്കാദമികസമയങ്ങളില്‍ ഒരു കായിക ഇനങ്ങളും പരിശീലിപ്പിക്കുന്നതിനുള്ള അനുമതി സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കാന്‍ പാടില്ലെന്നും അങ്ങിനെ നടക്കുന്നുണ്ടെങ്കില്‍ അടിയന്തരമായ അവസാനിപ്പിക്കുന്നതിനും DGE നിര്‍ദ്ദേശം
August 30,31 തീയതികളില്‍ നിശ്ചയിച്ചിരുന്ന അധ്യാപകരുടെ നാടകശില്‍പ്പശാല ഒക്ടോബറിലേക്ക് മാറ്റിയതായി അറിയിപ്പ്
വിദ്യാലയങ്ങളിലെ Dropout Students ലിസ്റ്റ് എല്ലാ മാസവും പത്താം തീയതിക്കകം മെയില്‍ മുഖേന അറിയിക്കണമെന്ന് നിര്‍ദ്ദേശം


DEO OTTAPALAM
WEBSITE :Here
Earned Leave Surrender മാതൃക Proceedings സ്കൂള്‍ മെയിലില്‍
2020,2021വര്‍ഷങ്ങളില്‍ SSLC പരീക്ഷ എഴഉതുന്ന ഭിന്നശേഷി വിദ്യാര്‍ഥികളെ 2019 മാര്‍ച്ച് 31നകം തിരിച്ചറിയണമെന്നും ജൂണ്‍ 30നകം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

ഊര്‍ജ്ജസംരക്ഷണ അവബോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്കുള്ള ക്യാമ്പ് ആഗസ്ത് 24ന് കാലത്ത് പത്തരക്ക് മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ മണിക്ക് പാലക്കാട് മോയന്‍സ് സ്കൂളില്‍.LP,UP,HS വിഭാഗങ്ങളില്‍ നിന്നും ഓരോ അധ്യാപകരെ വീതം പങ്കെടുപ്പിക്കണമെന്ന് നിര്‍ദ്ദേശം





Wednesday, May 23, 2018

SAMPOORNA Helpfile for the Preparation of TC,Admission Promotion etc

    ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം,   വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം, തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം  ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ് നടപ്പിലാക്കുന്നത്.  വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
      ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുനപ്രസിദ്ധീകരിക്കുന്നു


     ഏതെങ്കിലും റഗുലര്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയാതെ Confirmed ആയി കിടക്കുന്നുവെങ്കില്‍ ഐ ടി സ്കൂളിലേക്ക് മെയില്‍ നല്‍കിയാല്‍(പാലക്കാട് ജില്ലക്ക് drcpkd@gmail.com) അത് Open ആക്കിത്തരുന്നതാണ്. തുടര്‍ന്ന് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് Update നല്‍കിയാല്‍ വീണ്ടും Confirm ആകും
സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ മാറിയാല്‍ സമ്പൂര്‍ണയില്‍ പ്രധാനാധ്യാപകരുടെ പേര് മാറ്റുന്നതെങ്ങനെ?
സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രധാന ജാലകത്തിന്റെ വലത് മുകള്‍ ഭാഗത്തായി സ്കൂളിന്റെ പേര് കാണാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന School Details എന്ന ജാലകത്തിന്റെ മുകള്‍ ഭാഗത്തുള്ള Edit School Details എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ സ്കൂളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ Edit ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ നിന്നും School Code, School Name എന്നിവയൊഴിടെയുള്ള വിവരങ്ങള്‍ Update ചെയ്യാവുന്നതാണ്. പുതിയ ക്ലബുകളെ ഉള്‍പ്പെടുത്തുന്നതിനും ഈ ജാലകമാണ് ഉപയോഗിക്കുന്നത്.
ഇവിടെ Head Masters Name, Head Masters Phone എന്നിങ്ങനെ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പേജിന് താഴെയുള്ള Update School Details Button അമര്‍ത്തുക
സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കുന്നതെങ്ങനെ? 
സമ്പൂര്‍ണ്ണയില്‍ പുതിയ അധ്യയനവര്‍ഷം ടി സി എടുക്കുന്നതിന് മുമ്പ്  പുതിയ ടി സി നമ്പര്‍ നല്‍കേണ്ടതുണ്ട്. സാധാരണയായി TC. No/School Code/Year എന്ന ക്രമത്തിലാവും ടി സി നമ്പര്‍ ഉണ്ടാവുക. പുതിയ അധ്യയനവര്‍ഷം ഇത് എഡിറ്റ് ചെയ്ത് Last Issued T C Number മാറ്റേണ്ടതുണ്ട്.

സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രധാന ജാലകത്തിന്റെ വലത് മുകള്‍ ഭാഗത്തായി സ്കൂളിന്റെ പേര് കാണാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന School Details എന്ന ജാലകത്തിന്റെ മുകള്‍ ഭാഗത്തുള്ള Edit School Details എന്നതില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ജാലകത്തില്‍ സ്കൂള്‍ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും ഈ ജാലകത്തിലെ Last Issued TC Number എന്നതിന് നേരെയുള്ള ബോക്‌സില്‍ Last Issued TC Number & വര്‍ഷം ഇവ മാറ്റി നല്‍കി അപ്‌ഡേറ്റ് ചെയ്യണം.

(TC തയ്യാറാക്കുന്നതിന് മുമ്പ് കുട്ടിയുടെ വിശദാംശങ്ങള്‍ Confirm ചെയ്തിരിക്കണം)
ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ മുകളിലുള്ള Class and Divisions എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും ഏത് ക്ലാസിലെ കുട്ടിയുടെ ടി സിയാണോ തയ്യാറാക്കേണ്ടത് ആ ക്ലാസില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ ക്ലാസിലെ ഡിവിഷനുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയൊരു ജാലകം ലഭിക്കും.ഇവിടെ നിന്നും കുട്ടി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക


അപ്പോള്‍ ആ ഡിവിഷനിലെ കുട്ടികളുടെ പേരുകള്‍ ഉള്ള വിന്‍ഡോ ലഭിക്കും. ഇവിടെ ഏത് കുട്ടിയുടെ ടി സി ആണോ തയ്യാറാക്കേണ്ടത് ആ കുട്ടിയുടെ പേരില്‍ Right Click ചെയ്ത് Open in New Tab അമര്‍ത്തുക. അപ്പോള്‍ പുതിയ ടാബില്‍ ആ കുട്ടിയുടെ വിശദാംശങ്ങള്‍ ലഭിക്കും. ഈ പേജിന്റെ മുകളിലുള്ള Issue TC എന്ന ടാബിലമര്‍ത്തുക.


ലഭ്യമാകുന്ന പതിയ ജാലകത്തിലാണ് കുട്ടിയുടെ ടി സിയിലുള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടത്. 

TC Number എന്നതില്‍ സ്കൂള്‍ കോഡ് ആദ്യവും അതിനോട് ചേര്‍ന്നുള്ള ചതുരത്തില്‍ ആദ്യം ടി സി നമ്പറും അതിന് ശേഷം വര്‍ത്തെയും സുചിപ്പിക്കുന്ന സംഖ്യകള്‍ ദൃശ്യമാകും. ഏറ്റവും അവസാനം നല്‍കിയ ടി സിയുടെ അടുത്ത നമ്പറാണ് ഇവിടെ എന്നുറപ്പാക്കുക.ഇതല്ലെങ്കില്‍ ടി സി നമ്പര്‍ നല്‍കുക
Whether Qualified for Promotion എന്നതിന് നേരെ SSLC പരീക്ഷയെഴുതിയ കുട്ടിയാണെങ്കില്‍ Vide SSLC Book എന്നും മറ്റ് ക്ലാസുകളുടേതാണെങ്കില്‍ റിസല്‍ട്ടിനെ അടിസ്ഥാനമാക്കി Yes/No എന്ന റേഡിയോ ബട്ടണ്‍ തിരഞ്ഞെടുക്കുക
ഫീസ് കണ്‍സഷന്‍ ലഭിക്കുന്ന കുട്ടിയാണെങ്കില്‍  Whether the pupil was in receipt of Fee Concession എന്നതിന് നേരെ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക
എന്നതിനു നേരെ SSLC വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരിയിലെ അവസാന പ്രവര്‍ത്തി ദിവസത്തെയും മറ്റുള്ളവര്‍ക്ക് അവരുടെ ഹാജരായ അവസാനത്തെ പ്രവര്‍ത്തി ദിവസംവും നല്‍കുക
എന്നതിന് നേരെ പ്രമോഷന്‍ നല്‍കിയ തീയതിയും നല്‍കുക
എന്നതിന് നേരെ കുട്ടിയെ Remove ചെയ്ത തീയതി നല്‍കുക
എന്നതിന് നേരെ അപേക്ഷ നല്‍കിയ തീയതി നല്‍കുക
എന്നതിന് നേരെ ടി സി നല്‍കുന്ന തീയതി നല്‍കുക
എന്നതിന് നേരെയുള്ള Combo Box-ല്‍ നിന്നും SSLC കഴിഞ്ഞ വിദ്യാര്‍ഥികളുടെതിന് നേരെ Course Completed എന്നും ആ സ്കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ നിന്നും മറ്റൊരു സ്കൂളിലേക്ക് പോകുന്നവരുടെ നേരെ Higher Studies എന്നും അല്ലാത്തവരുടെ നേര്‍ക്ക് Request എന്നതും തിരഞ്ഞടുക്കുക
ഇവിടെ Request / Higher Studies എന്നിവ തിരഞ്ഞെടുത്താല്‍ Destination School എന്ന ഒരു പുതിയ വരി ലഭിക്കും . ഇതിന് നേരെയുള്ള ബോക്സില്‍ From database അല്ലെങ്കില്‍ Other എന്ന രണ്ട് Options ഉണ്ട്. TC നല്‍കേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്കാണങ്കില്‍ From database എന്നതും അല്ലെങ്കില്‍ Others എന്നതും സെലക്ട് ചെയ്യുക
              From database ആണ് തിരഞ്ഞെടുത്തെങ്കില്‍ ടി സി നല്‍കേണ്ട സ്കൂള്‍ തിരഞ്ഞെടുക്കുന്നതിനായി ആ സ്കൂള്‍ ഉള്‍പ്പെട്ട Revenue District, Educational District, Sub District എന്നീ ക്രമത്തില്‍ തിരഞ്ഞെടുത്താല്‍ ആ സബ്ജില്ലയിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ ഉള്ള വരി ലഭ്യമാകും ഇതില്‍ നിന്നും സ്കൂള്‍ തിരഞ്ഞെടുക്കുക.(ടി സി ക്കുള്ള അപേക്ഷ വാങ്ങുമ്പോള്‍ തന്നെ ഈ വിശദാംശങ്ങള്‍ ശേഖരിച്ചു വെച്ചാല്‍ എളുപ്പമാകും. നമ്മുടെ ബ്ലോഗിലെ സ്കൂള്‍ കോഡ് എന്ന പേജില്‍ നിന്നും ഈ വിവരങ്ങള്‍ കണ്ടെത്തവുന്നതാണ്.) ഈ വിധത്തില്‍ സ്കൂള്‍ തിരഞ്ഞെടുക്കുക. Other എന്നത് തിരഞ്ഞെടുക്കുന്നവര്‍ തൊട്ട വരിയില്‍ ടി സി നല്‍കുന്ന സ്കൂളിന്റെ പേര് ടൈപ്പ് ചെയ്താല്‍ മതി.
     തുടര്‍ന്ന് ആകെയുള്ള സാധ്യായ ദിവസങ്ങളും കുട്ടി ഹാജരായ ദിവസങ്ങളുടെ എണ്ണവും ചേര്‍ത്ത് Issue T C എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ടി സി തയ്യാറായിട്ടുണ്ടവും. ഈ ടി സിയുടെ പ്രിന്റ് എടുത്ത് നല്‍കിയാല്‍ മതി. ഇതോടൊപ്പം തന്നെ ഈ വിദ്യാര്‍ഥിയുടെ പേര് ആ ക്ലാസില്‍ നിന്നും ഒഴിവായിട്ടുണ്ടാവും . ഈ ടി സി നമ്പറുപയോഗിച്ച് പുതിയ വിദ്യാലയത്തില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യവുന്നതാണ്. ഒരിക്കല്‍ ടി സി എടുത്തതിനു ശേഷം ആ ടി സിയില്‍ വീണ്ടും തിരുത്തലുകള്‍ സാധിക്കാത്തതിനാല്‍ പ്രവേശനം ഉറപ്പാക്കിയതിന് ശേഷം മാത്രം ടി സി നല്‍കാന്‍ ശ്രദ്ധിക്കുക.
 

സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സി പിന്നീട് ലഭിക്കുന്നതിനുള്ള മാര്‍ഗം

സമ്പൂര്‍ണയില്‍ ടി സി തയ്യാറാക്കി പിന്നീട് പ്രിന്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ഈ കുട്ടിയെ സമ്പൂര്‍ണയില്‍ കാണുന്നില്ല എന്താണ് പരിഹാരം എന്ന് ഇവിടെ വിശദാകരിക്കാം
സമ്പൂര്‍ണയില്‍ ഒരു ടി സി തയ്യാറാക്കുന്നതോടെ ആ കുട്ടിയുടെ പേര്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടും. ഈ വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പിന്നീട് Former Students-ന്റെ ലിസ്റ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതിനായി സമ്പൂര്‍ണയിലെ Students എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന പേജിലെ Search Former Students എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
പുതിയ പേജില്‍ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നല്‍കണമെന്നില്ല . കുട്ടിയുടെ ടി സി നമ്പര്‍ അറിയാമെങ്കില്‍ അത് മാത്രം നല്‍കിയാല്‍ മതി .ടി സി നമ്പര്‍ നല്‍കുമ്പോള്‍ School code/TC Number/Year എന്ന രീതിയിലാണ് നല്‍കേണ്ടത് (ഉദാഹരണത്തിന് 21124/123/2013 എന്ന മാതൃകയില്‍) .അല്ലെങ്കില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പരോ പേരോ ഏതെങ്കിലും ഒന്ന് നല്‍കി ചുവടെയുള്ള Serach ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ പേര് ഉണ്ടാകും . വിദ്യാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന് മുകളില്‍ Print TC എന്നതില്‍ ക്ലിക്ക് ചെയ്ത് TC-യുടെ Print Out എടുക്കാം.
     ഇതോടെപ്പം തന്നെ നിങ്ങള്‍ തയ്യാറാക്കിയ  T.C-യില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നന്വേഷിച്ചും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായി. അതിനുള്ള പരിഹാരം ഇതാ. മേല്‍ സൂചിപ്പിച്ച രീതിയില്‍ കുട്ടിയെ കണ്ടെത്തുക.തുറന്ന് വരുന്ന പേജിന്റെ മുകള്‍ഭാഗത്ത് TC issued/Mark as Not Issued എന്ന് കാണാം.

ഇതില്‍ TC Issued എന്നതില്‍ ചിത്രത്തില്‍ കാണുന്നതു പോലെ ടിക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍ വലത് വശത്ത് Print TC, Conduct Certificate എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ മാത്രമേ കാണൂ. അപ്പോള്‍ Mark as not issued എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Print TC, Conduct Certificate ഇവയ്ക്ക് ഇടയിലായി Edit TC എന്ന പുതിയ ബട്ടണ്‍ ലഭ്യമാകും . ഇതില്‍ ക്ലിക്ക് ചെയ്ത് ടി.സിയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്
സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സിയുമായി വരുന്ന കുട്ടിയെ നിങ്ങളുടെ സ്കൂളില്‍ അഡ്‌മിറ്റ് ചെയ്യുന്ന വിധം
സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തിലെ Admit from TC Number എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ ടി സി നമ്പര്‍ (മേല്‍സുചിപ്പിച്ച മാതൃകയില്‍ നല്‍കണം) നല്‍കിയാല്‍ പ്രസ്തുത വിദ്യാര്‍ഥിയെ നിങ്ങളുടെ സ്കൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വിന്‍ഡോ ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്‌മിറ്റ് ചെയ്യാവുന്നതാണ്

സമ്പൂര്‍ണയില്‍ കുട്ടികളെ പുതിയ ക്ലാസുകളിലേക്ക് പ്രമോഷന്‍ നല്‍കേണ്ട രീതി
Step 1 : Creating New Division
Login to Sampoorna using your school username & Password
In the New Window Click on to Class & Divisions Tab on the top
നിങ്ങളുടെ സ്കൂളിലെ ക്ലാസുകളുടെ ഒരു ലിസ്റ്റ് തുറന്ന് വരും . ഈ ലിസ്റ്റിന്റെ മുകളിലായി Student Transfer എന്ന Tab വഴി കുട്ടികളെ പുതിയ ക്ലാസിലേക്ക് Transfer ചെയ്യാം. പുതിയ അധ്യയന വര്‍ഷമായതിനാല്‍ ആദ്യം ചെയ്യേണ്ടത് പുതിയ ഡിവിഷനുകള്‍ നിര്‍മ്മിക്കുകയാണ്. ഇതിനായി നിലവിലുള്ള ലിസ്റ്റിലെ ഏതെങ്കിലും ഒരു ക്ലാസില്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ ആ ക്ലാസില്‍ എത്ര ഡിവിഷനുകളുണ്ടോ അത്രയും ഡിവിഷനുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയ പുതിയ ജാലകം തുറന്ന് വരും( ഉദാഹരണത്തിന് Eighth Class എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ 8A 2012-13, 8B 2012-13 എന്നിങ്ങനെ ഡിവിഷനുകളുടെ ലിസ്റ്റ് ലഭ്യമാകും)


ഈ ലിസ്റ്റിന്റെ മുകള്‍ വശത്തുള്ള import Division എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിലവില്‍ എത്ര ഡിവിഷനുകളാണോ ഉണ്ടായിരുന്നത് അത്രയും ഡിവിഷനുകള്‍ പുതുതായി രൂപീകരിക്കുന്നതിന് പുതിയ ഒരു ജാലകം ലഭ്യമാകും. ഇതിന് പകരം New Division എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ഒരു ഡിവിഷന്‍ രൂപീകരിക്കുന്നതിനുള്ള ജാലകമായിരിക്കും വരിക.

Select Start Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് മുതലാണ് നിലവില്‍ വരുന്നത് എന്നും (For eg: 01 May 2013 )
Select End Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് വരെയാണ് എന്നും (For eg: 31 Mar 2014 ) നല്‍കി Submit Button അമര്‍ത്തുക. നിലവിലുള്ള അത്രയും ഡിവിഷനുകള്‍ പുതിയ പേരില്‍ 8A 2013-14, 8B 2013-14 എന്നിങ്ങനെ ലഭ്യമാകും.
ഇത്രയും ഡിവിഷനുകള്‍ ആവശ്യമില്ല എങ്കില്‍ ആവശ്യമില്ലാത്തവയുടെ ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.
തയ്യാറാക്കിയ ഏതെങ്കിലും ഡിഷന്റെ പേരിലോ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ Edit എന്നതില്‍ ക്ലിക്ക് ചെയ്തും ഡിവിഷന്‍ ഒഴിവാക്കണമെങ്കില്‍ Delete Button അമര്‍ത്തുകയും ചെയ്ത് മാറ്റങ്ങള്‍ വരുത്താം.
കൂടുതല്‍ ഡിവിഷനുകള്‍ തയ്യാറാക്കണമെങ്കില്‍ Class and Division-ല്‍ Eighth Class എന്നതില്‍ ക്ലിക്ക് ചെയ്ത് വരുന്ന പേജിലെ New Division എന്ന Tab ഉപയോഗിക്കാം.
ഈ രീതിയില്‍ സ്കൂളിലെ എല്ലാ ക്ലാസിലേക്കും ആവശ്യമായത്ര ഡിവിഷനുകള്‍ തയ്യാറാക്കുക.

തുടര്‍ന്ന് ഇപ്പോള്‍ തയ്യാറാക്കിയ ഡിവിഷനുകളിലേക്ക് കുട്ടികളെ ഉള്‍പ്പെടുത്തുന്നതിനായി വീണ്ടും Class and Division എന്ന ടാബ് വഴി ലഭിക്കുന്ന ജാലകത്തിലെ Student Transfer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക


ലഭ്യമായ ജാലകത്തിലെ Reason എന്നതിന് നേരെയുള്ള Box-ല്‍ 3 Options ഉണ്ട്.
ആദ്യത്തേത് Class Transfer – ഇത് ഒരു പ്രത്യേക ക്യാസിലെ ഒരു ഡിവിഷനില്‍ നിന്നും അതേ ക്ലാസിലെ മറ്റൊരു ഡിവിഷനിലേക്ക് ക്ലാസ് മാറ്റം നടത്തുന്നതിനാണ്
രണ്ടാമത്തേത് EHS :- ഇത് ഒരു ക്ലാസില്‍ നിന്നും തൊട്ടടുത്ത ക്ലാസിലേക്ക് വിജയിക്കുന്ന (Eligible for Higher Studies) കുട്ടികളുടെ ക്ലാസ് മാറ്റങ്ങള്‍ക്കുള്ളതാണ്.
മൂന്നാമത്തേത് NHS:- നിലവിലെ ഒരു ക്ലാസില്‍ പരാജയപ്പെടുന്ന ഒരു കുട്ടിയെ അതേ ക്ലാസിലെ പുതിയ അധ്യയനവര്‍ഷത്തേക്ക് തയ്യാറാക്കിയ പുതിയ ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ്.
ഇവയില്‍ അനുയോജ്യമായത് തിരഞ്ഞടുത്ത് Select a Class എന്നതില്‍ നിന്നും നിലവിലുള്ള ക്ലാസ് തിരഞ്ഞടുക്കുക.
Select a Division എന്നതില്‍ നിലവിലെ ഡിവിഷനാണ് നല്‍കേണ്ടത്
അപ്പോള്‍ ആ ക്ലാസിലെ തിരഞ്ഞടുത്ത ഡിവിഷനിലെ നിലവിലുള്ള എല്ലാകുട്ടികളുടെയും പേരുകള്‍ ഉള്ള ഒരു ലിസ്റ്റ് തുറന്ന് വരും. ഈ ലിസ്റ്റില്‍ Transfer നടത്തേണ്ട കുട്ടികളുടെ പേരിന് നേരെയുള്ള ടിക്ക് മാര്‍ക്ക് നിലനിര്‍ത്തി മറ്റുള്ളവയുടെ ടിക്ക് മാര്‍ക്ക് ഒവിവാക്കാന്‍ മറക്കരുത്

ഈ ലിസ്റ്റിന് താഴെ Transfer ചെയ്യേണ്ട ക്ലാസും(Select Destination Class എന്നതിന് നേരെ) ഡിവിഷനും (Select Destination Division എന്നതിന് നേരെ) തിരഞ്ഞടുത്ത് Submit Button അമര്‍ത്തിയാല്‍ Select ചെയ്ത കുട്ടികളെല്ലാം പുതിയ ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും.
ഈ രീതിയില്‍ ഓരോ ക്ലാസിലെയും എല്ലാ വിദ്യാര്‍ഥികളെയും Student Transfer വഴി പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള ഡിവിഷനുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം


സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയെ REMOVE ചെയ്യുന്ന വിധം
വര്‍ഷാരംഭത്തിലെ ആദ്യ അഞ്ച് ദിവസങ്ങളിലോ അല്ലെങ്കില്‍ തുടര്‍ച്ചയായ പതിനഞ്ച് പ്രവര്‍ത്തി ദിവസങ്ങളിലോ ഒരു വിദ്യാര്‍ഥി ഹാജരാകാതിരിക്കുന്ന പക്ഷം ആ കുട്ടിയെ രേഖയില്‍ നിന്നും ഒഴിവാക്കാറുണ്ടല്ലോ. പ്രസ്ഥുത സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനം സമ്പൂര്‍ണയിലും ചെയ്യേണ്ടതുണ്ട്. ഇതിനായി ആ വിദ്യാര്‍ഥിയുടെ പേജ് തുറക്കുക. Removal ന് മുമ്പ് കുട്ടിയുടെ വിശദാംശങ്ങള്‍ കണ്‍ഫേം ചെയ്യേണ്ടതുണ്ട് .അതിനാല്‍ എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പാക്കി കണ്‍ഫേം ചെയ്യുക. തുടര്‍ന്ന് ആ പേജിന് മുകളില്‍ More എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Remove Student എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന പേജില്‍ Removal Date, Remove ചെയ്യുന്നതിന്റെ കാരണം എന്നിവ നല്‍കി. Remove Student എന്നതില്‍ ക്ലിക്ക് ചെയ്യുക. ഈ വിദ്യാര്‍ഥി ഈ ഡിവിഷനില്‍ ഇനിമേല്‍ ഉണ്ടാവില്ല. കുട്ടിയുടെ വിശദാംശങ്ങള്‍ Former Students വഴി തിരഞ്ഞെടുക്കാം.
REMOVE ചെയ്ത വിദ്യാര്‍ഥിയെ Re-admit ചെയ്യുന്നതെങ്ങനെ
സമ്പൂര്‍ണ്ണയില്‍ Remove ചെയ്ത വിദ്യാര്‍ഥിയെ പിന്നീട് അതേ വിദ്യാലയത്തില്‍ Re-admit ചെയ്യുന്നതിന് ലോഗിന്‍ ചെയ്ത് പ്രവേശിക്കുന്ന പ്രധാനപേജിലെ Admission എന്ന ടാബ് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Re-admission എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പുതിയ പേജില്‍ വിദ്യാര്‍ഥിയെ Remove ചെയ്ത അവസരത്തിലെ Admission Number ടൈപ്പ് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക . വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പേജ് തുറന്നു വരും . ഇവിടെ പുതിയ അഡ്‌മിഷന്‍ നമ്പരും പുതിയ ഡിവിഷമും നല്‍കി Re-admit Student ബട്ടണ്‍ അമര്‍ത്തുക

സമ്പൂര്‍ണ്ണയിലുള്ള ഒരു വിദ്യാര്‍ഥിക്ക് Course Certificate നല്‍കുന്ന വിധം

സമ്പൂര്‍ണ്ണയിലുള്ള ഒരു വിദ്യാര്‍ഥിക്ക് പലപ്പോഴും ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണ് എന്ന രേഖകള്‍ ആവശ്യമായി വരും . ഇതിനായി സമ്പൂര്‍ണയിലുള്ള Course Certificate നല്‍കിയാല്‍ മതി. കുട്ടിയുടെ പേജ് തുറക്കുമ്പോള്‍ ആ പേജിന് മുകളില്‍ More എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Course Certificate എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജിന്റെ പ്രിന്റ് എടുത്ത് നല്‍കിയാല്‍ മതി
 
Conduct Certificate തയ്യാറാക്കാം
TC തയ്യാറാക്കിയ ഒരു വിദ്യാര്‍ഥിയ്ക്ക് Conduct Certificate സമ്പൂര്‍ണ്ണ വഴി തയ്യാറാക്കാം. ഇതിനായി ആ വിദ്യാര്‍ഥിയുടെ പേജ് തുറക്കുക. മുകളില്‍ വലതു ഭാഗത്തായി Conduct Certificate എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ജാലകത്തില്‍ സ്വഭാവത്തെ സൂചിപ്പിക്കുന്ന കമന്റ് നല്‍കി പ്രിന്റ് എടുക്കാവുന്നതാണ്
ഒരു ഡിവിഷനിലെ കുട്ടികളുടെ ഫോട്ടോകള്‍ ഒന്നായി അപ്‌ലോഡ് ചെയ്യാന്‍
പ്രധാനപേജിലെ Admission എന്ന ടാബ് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Upload Photoes എന്നതില്‍ ക്ലിക്ക് ചെയ്യുക.ക്ലാസ്,ഡിവിഷന്‍ ഇവനല്‍കുമ്പോള്‍ കുട്ടികളുടെ പേരുകള്‍ഉള്ള പേജിലെ ബ്രൗസ് ചെയ്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ്


ഈ പോസ്റ്റ് പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
   


2 comments:

Harsha said...

10th nte tc print cheyyunna samayam already oru kuttikku kittiya tc number thanne veendum varunnu... Error kaanikkunnu.... Pinneedu kure nerathekku changes onnum illa.... Enthu cheyyanam???

Nusrath Secondary School Randathani said...

School details avasanam issue cheytha TC number Kodukkuka. ennitt TC veendum issue cheyyuka.(TC kk vendi ath vare koduth details okke veendum enter cheyyendi varum)

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!