ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍


സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ വിദ്യാലയത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 നകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും സര്‍ക്കുലറും ചുവടെ ലിങ്കുകളില്‍. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലകളിലും നടത്തിയ പരിശീലനത്തിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. വിദ്യാര്‍ഥികളുടെ എണ്ണവും ജീവനക്കാരുടെ വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതായുണ്ട്. നിലവിലെ ജീവനക്കാരുടെ സ്പാര്‍ക്കില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ അവിടെ നിന്നും ശേഖരിച്ചത് ലഭ്യമാകും. ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യം വിദ്യാലയത്തിന്റെ Year of Establishment ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങള്‍ അവ ഉള്‍പ്പെടുത്തണമെന്ന്  നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി സമ്പൂര്‍ണ്ണ തുറന്ന് വരുമ്പോള്‍ ലഭിക്കുന്ന Dashboard പേജിന് മുകളില്‍ വലത് ഭാഗത്ത് കാണുന്ന വിദ്യാലയത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക. ഇതിലെ Edit School Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ സ്കൂള്‍ വിശദാംശങ്ങള്‍ തിരുത്തുന്നതിനുള്ള ജാലകം ലഭിക്കും .സ്കൂള്‍ സ്ഥാപിത വര്‍ഷവും പ്രധാനാധ്യാപകന്റെ പേരും തിരുത്തുന്നതിന് സാധിക്കും.
    അധ്യാപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വിശദാംശങ്ങളും ആവശ്യമായി വരും. ഈ വിശദാംശങ്ങള്‍ സര്‍ക്കുലറില്‍ നല്‍കിയ അനുബന്ധത്തില്‍ തന്നിരിക്കുന്ന മാതൃകയില്‍ പൂരിപ്പിച്ച് വാങ്ങിയതിന് ശേഷം ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. 
    അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അവര്‍ക്ക് സ്പാര്‍ക്ക് , പെന്‍നമ്പര്‍ എന്നിവ ഇല്ലാത്തതിനാല്‍ New -‍‍‍‍> Registration എന്ന ലിങ്ക് വഴിവേണം ജീവനക്കാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ പെന്‍ നമ്പര്‍ കോളം പൂരിപ്പിക്കേണ്ടതില്ല. 

 

Post a Comment

Previous Post Next Post