അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ലോക മാതൃ ഭാഷാ ദിന പ്രതിജ്ഞ

എം.ടി എഴുതിയ പ്രതിജ്ഞ വിദ്യാലയങ്ങളില്‍ വായിക്കും എം.ടി വാസുദേവന്‍നായര്‍ തയ്യാറാക്കിയ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്‌കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവായി.

മലയാളമാണ് എന്റെ ഭാഷ.   
എന്റെ ഭാഷ എന്റെ വീടാണ്
 എന്റെ ആകാശമാണ്
 ഞാന്‍ കാണുന്ന നക്ഷത്രമാണ്
 എന്നെ തഴുകുന്ന കാറ്റാണ്
 എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെളളമാണ്
 എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
 ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത്
 എന്റെ ഭാഷയിലാണ്
 എന്റെ ഭാഷ ഞാന്‍ തന്നെയാണ് '
എന്നതാണ് പ്രതിജ്ഞ.  ലോക മാതൃഭാഷാദിനമായ 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രതിജ്ഞ ചൊല്ലും.

 

Post a Comment

Previous Post Next Post