അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SPARK Login for Individuals

സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ ഓണ്‍ലൈന്‍ സര്‍വീസ് പോര്‍ട്ടലായ സ്പാര്‍ക്കിലെ വിവരങ്ങള്‍ ജീവനക്കാര്‍ക്ക് പരിശോധിക്കുന്നതിനും പേ സ്ലിപ്പുകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നതിന് അവസരെ ലഭിക്കുന്നതാണ്. ഇത് ലഭിക്കുന്നതിനായി ആദ്യം ജീവനക്കാരുടെ SPARK Profileല്‍ അവരുടെ മൊബൈല്‍ നമ്പരും E-Mail Idയും ഉണ്ടായിരിക്കണം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇവ തന്നെയാവണം നല്‍കേണ്ടതും . നിലവില്‍ നല്‍കിയിരിക്കുന്നത് മാറ്റേണ്ടവര്‍ DDO Login വഴി Personal Memorandaയില്‍ പ്രവേശിച്ച് Contact Details എന്നതില്‍ ഇവ മാറ്റേണ്ടതാണ്.
തുടര്‍ന്ന് SPARK സൈറ്റില്‍ (https://www.spark.gov.in/webspark/) പ്രവേശിച്ച് Username ആയി PEN Number നല്‍കി. Forget Password എന്നതില്‍ ക്ലിക്ക് ചെയ്യുക
ചുവടെ കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കുന്നതാണ്

 
 
ഈ ജാലകത്തില്‍ SPARKല്‍ നല്‍കിയിരിക്കുന്ന അതേ മൊബൈല്‍ നമ്പറും മെയില്‍ ഐ ടിയും നല്‍കുക
ചുവടെ കാണുന്ന മെസേജ് ആണ് ലഭിക്കുന്നതെങ്കില്‍ SPARKല്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ നിന്നും വ്യത്യസ്തമാണ് നല്‍കിയിരിക്കുന്നത് . അത് തിരുത്തുക
നല്‍കിയ വിവരങ്ങള്‍ കൃത്യമായാല്‍ താഴെക്കാണുന്ന മെസേജാവും ലഭിക്കുക. ഇത് OK നല്‍കി verify ബട്ടണ്‍ അമര്‍ത്തുക.ഫോണിലേക്ക് ഒരു OTP വരും ഇത് നല്‍കുന്നതിനുള്ള ജാലകം ദൃശ്യമാവും

Mobileല്‍ ലഭ്യമായ OTP നല്‍കി Confirm ചെയ്താല്‍ പാസ്‌വേര്‍ഡ് Reset ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇതില്‍ പുതിയ Password നല്‍കുക. മിനിമം 8 Character ഉണ്ടാവണം. PEN, Date of Birth, തുടങ്ങിയവ ഒഴിവാക്കുക. Special Character പാടില്ല. ഇവ നല്‍കി പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്താല്‍ സ്പാര്‍ക്കിലേക്ക് User ആയി പ്രവേശിക്കുന്നതിന് അനുവാദം നല്‍കി മെസേജ് ലഭിക്കും.

പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ

10 Comments

Previous Post Next Post