തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍സെക്കന്ററി കൊമേഴ്‌സ് പഠനം സ്വതന്ത്ര സോഫ്ട്‌വെയറില്‍, മാര്‍ഗനിര്‍ദ്ദേശമിറങ്ങി

      ഹയര്‍സെക്കന്ററി കൊമേഴ്‌സ് പഠനത്തിന് സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ പുറത്തിറക്കി. ഫെബ്രുവരി 15ന് നടന്ന കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍സെക്കന്ററി പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെറിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊമേഴ്‌സ് പഠനത്തിന് പ്രത്യേകം ഹാന്‍ഡ്ബുക്ക് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ കരിക്കുലം സബ്കമ്മിറ്റി അംഗീകരിച്ചത്. ഈ വരഷം പതിനൊന്നാം ക്ലാസില്‍ പഠനവും മൂല്യനിര്‍ണയവും പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറില്‍ ആയിരിക്കും. പന്ത്രണ്ടാം ക്ലാസില്‍ ഈ വര്‍ഷം സ്വതന്ത്ര സോഫ്ട്‌വെയറും പാഠപുസ്തകത്തിലുളള ഉടമസ്ഥാവകാശമുളള സോഫ്ട്‌വെയറുകളും ഉപയോഗിക്കാം. രണ്ട് ശ്രേണിയില്‍ പഠിച്ച കുട്ടിക്കും ഉത്തരമെഴുതാവുന്ന തരത്തിലായിരിക്കും ചോദ്യങ്ങള്‍ ക്രമീകരിക്കുക. അടുത്ത വര്‍ഷം മുതല്‍ രണ്ടാം വര്‍ഷവും പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക് മാറും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളും ഹയര്‍സെക്കന്ററിയില്‍ കൊമേഴ്‌സിതര വിഭാഗങ്ങളും നേരത്തെ പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക് മാറിയിരുന്നു. 1500 ഓളം കൊമേഴ്‌സ് അധ്യാപകര്‍ക്ക് ഇതിനകം സ്വതന്ത്ര സോഫ്ട്‌വെയര്‍ പരിശീലനം ഐടി@സ്‌കൂള്‍ നല്‍കി. ബാക്കിയുളള അധ്യാപകര്‍ക്ക് ജൂലൈ ആദ്യവാരത്തോടെ പരിശീലനം പൂര്‍ത്തിയാകുമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Post a Comment

Previous Post Next Post