2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.dhsekerala.gov.in, ww.keralaresults.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിതര ഫോറങ്ങളിലുളള അപേക്ഷകള്‍, ഫീസ് അടച്ച് മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് ജൂണ്‍ ഒമ്പതിനകം സമര്‍പ്പിക്കണം. ഫീസ് വിവരം: പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ, ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 300 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. അപേക്ഷകള്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍സെക്കന്ററി പോര്‍ട്ടിലും ലഭിക്കും. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച് അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ജൂണ്‍ 14നകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം.

Post a Comment

Previous Post Next Post