എസ്.എസ്.എല്‍.സി
പരീഷയില്‍ ആദ്യം ഗ്രേസ് മാര്‍ക്കിലൂടെ ഉയര്‍ന്ന ഗ്രേഡ് നേടുകയും പിന്നീട് പുനര്‍
മൂല്യനിര്‍ണ്ണയത്തിലൂടെയോ സൂക്ഷ്‌മ പരിശോധനയിലൂടെയോ ഗ്രേസ് മാര്‍ക്കിന്റെ
ആനുകൂല്യം ഇല്ലാതെ ഗ്രേഡ് നിലനിര്‍ത്തുകയും ചെയ്ത കുട്ടികളുടെ മാര്‍ക്ക്
ലിസ്റ്റില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് നല്‍കിയതായി കാണിക്കുന്ന മുദ്ര നീക്കം
ചെയ്യാന്‍ നടപടി സ്വീകരിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന
ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ്
നടപടി.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടുവര്‍ക്കും
പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാമെന്ന് പരീക്ഷാവിജ്ഞാപനത്തില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.