അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ICT HELPER MATHEMATICS


പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ സൂചകസംഖ്യകളുമായി ബന്ധപ്പെട്ട അധ്യായത്തിലെ ചില പഠനപ്രവര്‍ത്തനങ്ങളെ ICT സഹായത്തോടെ അവതരിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ പ്രമോദ് മൂര്‍ത്തി സാര്‍ ചെയ്യുന്നത്. വ്യത്യസ്ഥങ്ങളായ ജ്യാമിതീയ രൂപങ്ങളുടെ ഏതാനും ബിന്ദുക്കളുടെ സൂചകസംഖ്യകളുപയാഗിച്ച് മറ്റ് ചില ബിന്ദുക്കളിലെ സൂചകസംഖ്യകള്‍ കണ്ടെത്തുന്നതിനുള്ള പരിശീലനപ്രശ്നങ്ങളാണ് ഈ ICT Helperകൊണ്ടുദ്ദേശിക്കുന്നത്. ചുവടെയുള്ള ഫയലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ Right Click ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്
Application-  Education - Soochakangal_Chitrangal വഴി സോഫ്റ്റ്‌വെയറിലേക്ക് പ്രവേശിക്കാം അപ്പോള്‍ താഴെക്കാണുന്ന ജാലകം ദൃശ്യമാകും


Try It എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്ത് Main Window യിലെത്തുക
​ഇതിതല ആദ്യത്തെ മെനുവായ "ജ്യാമിതിയും ബീജഗണിതവും" എന്നതില്‍ നിന്ന് ആവശ്യമായ ചിത്രം തിരഞ്ഞെടുക്കുക.
4 തരം ചിത്രങ്ങളാണുള്ളത്. ചതുരം, സമചതുരം, സാമാന്തരികം, വൃത്തം..
ഓരോ വിഭാഗത്തിലും 10 ചിത്രങ്ങള്‍ വീതമാണ് ഉള്ളത്. [ആകെ 4 *10 = 40 ചിത്രങ്ങള്‍ ‍[
​ചിത്രം തിരഞ്ഞെടുത്തതിനുശേഷം അടുത്ത മെനുവായTry Your Answer എന്നതിലെ Click here ല്‍ ക്ലിക്കുക
അപ്പോള്‍ സ്ക്രീനിന്റെ വലതുവശത്തായി ഉത്തരം ടൈപ്പുചെയ്യുവാനായ പച്ച നിറത്തിലുള്ള ജാലകം
ദൃശ്യമാകും.
​ഇതില്‍ ആവശ്യമായ വിലകള്‍ നല്കി ഒടുവില്‍ "പരിശോധിക്കുക" എന്ന ബട്ടണില്‍ ക്ലിക്കുക.

ഉത്തരം ശരിയാണെങ്കില്‍
​എന്ന സന്ദേശം ലഭിക്കുന്ന. അടുത്ത ചോദ്യത്തിലേക്കു പോകാം
ഉത്തരം തെറ്റാണെങ്കില്‍
​എന്ന സന്ദേശം ലഭിക്കുന്നു.
" വേണം " എന്ന ഓപ്ഷനില്‍ ക്ലിക്കിയാല്‍ വീണ്ടും അവസരം ലഭിക്കും
"വേണ്ട " എന്ന ഓപ്ഷനില്‍ ക്ലിക്കിയാല്‍ ശരിയീയ ഉത്തരം അക്ഷങ്ങളും വരകളുമായി ഗ്രാഫ് പേപ്പറിലേതുപോലെ ദൃശ്യമാകും...


പിന്നാക്കക്കാരായ കുട്ടികള്‍ക്കും ഇതുഫലപ്രദമാകുമെന്ന് തോന്നുന്നു. ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download സൂചകങ്ങള്‍-ചിത്രങ്ങള്‍

Post a Comment

Previous Post Next Post