അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ഐ.ടി @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ കലോത്സവം തത്സമയ സംപ്രേഷണം

കണ്ണൂരില്‍ നടക്കുന്ന 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചാനലായ വിക്‌ടേഴ്‌സില്‍ ജനുവരി 16 മുതല്‍ സംപ്രേഷണം ചെയ്യും. ഉദ്ഘാടനം മുതലുള്ള പരിപാടികളും 20 വേദികളിലായി നടക്കുന്ന വിവിധ കലാമത്സരങ്ങളുമാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. മത്സര ഫലങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നതിനും മത്സര വിജയികളെ പരിചയപ്പെടുത്തുന്നതിനും പ്രധാന ഹൈലൈറ്റുകള്‍ പ്രേക്ഷകരിലെത്തിക്കു ന്നതിനുമുള്‍പ്പെടെ സുസജ്ജമായ സംവിധാനങ്ങളാണ് വിക്‌ടേഴ്‌സ് ചാനല്‍ ഒരുക്കിയിട്ടുള്ളത്. കലോത്സവ വേദികളിലെത്തുന്ന വിശിഷ്ടാതിഥികളുമായുള്ള പ്രത്യേക അഭിമുഖവും സംഘടിപ്പിക്കുന്നുണ്ട്. victers.itschool.gov.in എന്ന വെബ്‌സൈറ്റുവഴി പൂര്‍ണസമയം വെബ്‌സ്ട്രീമിംഗും ഉണ്ടാവും. കലോത്സവ ഫലപ്രഖ്യാപനം പരിപൂര്‍ണമായും ഓണ്‍ലൈനായി www.schoolkalolsavam.in എന്ന പോര്‍ട്ടലില്‍ ഐടി@സ്‌കൂള്‍ ലഭ്യമാക്കും. ഇതുവഴി ഒരേ സമയം ഏഴു വേദികളില്‍ നിന്നുള്ള വീഡിയോ വെബ് കാസ്റ്റിംഗ് ലഭിക്കും. കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്ക് സിസ്റ്റം വഴിയാണ് ഏഴു വേദികള്‍ ഒരേ സമയം കാണാനുള്ള സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐ.ടി.സ്‌കൂള്‍ പൂമരം എന്ന് സെര്‍ച്ച് ചെയ്ത് ഉപയോക്താവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. www.victers.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെ ലോകത്തെല്ലായിടത്തും വിക്‌ടേഴ്‌സ് ചാനലില്‍ തത്സമയം കാണാന്‍ സാധിക്കും.

1 Comments

Previous Post Next Post