നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഹായ് സ്കൂള്‍ കളിക്കൂട്ടം - പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം

സ്കൂളുകളിലെ IT, ICT അധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും IT@School ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് ഹായ്സ്കൂള്‍ കളിക്കൂട്ടം . സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്ക് ഇതില്‍ അംഗങ്ങളാവാം. 8, 9 ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ഈ വര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഓരോ വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് ഇരുപത് പേരെയെങ്കിലും ഈ പദ്ധതിയില്‍ അംഗങ്ങളാക്കണം. പരമാവധി പങ്കെടുപ്പിക്കാവുന്നത് ആകെ കുട്ടികളുടെ 12% ആണ്. ഈ പദ്ധതില്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്നവരുടെ പേരുകള്‍ IT@Schoolന്റെ Training Management Systemത്തില്‍ ലോഗിന്‍ ചെയ്ത് SSITC Registration എന്ന ലിങ്കിലൂടെ ഈ മാസം 24നകം ചേര്‍ക്കേണ്ടതാണ് . വിശദവിവരങ്ങള്‍ക്ക് ചുവടെ നല്‍കിയ സര്‍ക്കുലര്‍ പരിശോധിക്കുക

സര്‍ക്കുലര്‍ ഇവിടെ
രജിസ്ട്രേഷന്‍ ലിങ്ക് ഇവിടെ

Post a Comment

Previous Post Next Post