2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SCHOOL KALOLSAVAM 2016-17 SOFTWARE


     ഓണപരീക്ഷ കഴിയുന്നതോടെ വിദ്യാലയങ്ങളില്‍ കലോല്‍സങ്ങള്‍ നടത്തുന്നതിന്റെ തിരക്കുകള്‍ ആരംഭിക്കുമല്ലോ. മുന്‍വര്‍ഷം സ്കൂള്‍ തല കലോല്‍സവം നടത്തുന്നതിന് ഒരു സോഫ്റ്റ്‌വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പല വിദ്യാലയങ്ങളും ഉപയോഗിച്ചിരിക്കുമല്ലോ. ഈ സോഫ്റ്റ്‌വെയര്‍, പരിഷ്കരിച്ച ഉബുണ്ടു വേര്‍ഷനില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കൂടുതല്‍ ലളിതമാക്കി അവതരിപ്പിച്ചിരിക്കുന്നു TSNMHSS  കുണ്ടൂര്‍ക്കുന്നിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ഉബുണ്ടു 14.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഈ സോഫ്റ്റ്‌വെയറില്‍ Import ചെയ്ത് കലോല്‍സവ രജിസ്ട്രേഷനും മറ്റ് റിപ്പോര്‍ട്ടുകളും തയ്യാറാക്കാന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
Click Here to Download School Kalolsavam Software
Click Here for Software Help File

1 Comments

Previous Post Next Post