ഒക്ടോബര്‍ 18 ശനിയാഴ്‍ച ക്ലസ്റ്റര്‍ യോഗം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കേന്ദ്ര സ്‌കോളര്‍ഷിപ്പ് : ആധാര്‍ കാര്‍ഡ് നമ്പര്‍ ബന്ധപ്പെടുത്തിയ അക്കൗണ്ടിലേ തുക ലഭിക്കൂ

കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് തുക DBT മുഖാന്തിരം വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായി ആധാര്‍ കാര്‍ഡ് എടുത്ത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നവര്‍ക്കേ കാലതാമസം കൂടാതെ തുക വിതരണം ചെയ്യാനാകൂവെന്ന് മാനവ വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരുടെ ആധാര്‍ കാര്‍ഡ് എടുക്കുന്ന സമയത്ത് നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് തുക DBT മുഖാന്തിരം ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുകയുള്ളൂ. എമൗണ്ട് ക്രെഡിറ്റഡ് എന്ന് സ്റ്റാറ്റസ് പരിശോധിക്കുമ്പോള്‍ ലഭിക്കുകയാണെങ്കില്‍ അപേക്ഷ നല്‍കിയപ്പോള്‍ സമര്‍പ്പിച്ച ആധാര്‍ കാര്‍ഡ് നമ്പറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്ത വിവരങ്ങള്‍ അറിയാമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഫോര്‍ സ്‌കോളര്‍ഷിപ്പ്‌സ് അറിയിച്ചു.

Post a Comment

Previous Post Next Post