അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

MID-DAY MEAL USING IVRS

സ്കൂള്‍ ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണപദ്ധതിയുടെ ദൈനംദിന മോണിട്ടറിങ്ങ് സംവിധാനം ഈ വര്‍ഷം മുതല്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ http://103.251.43.85/mdmms/index.php/login എന്ന ലിങ്കില്‍ ലഭ്യമാണ്. ടി സോഫ്റ്റ്‌വെയറിന്റെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വേണ്ടി എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തങ്ങളുടെ പരിധിയിലുള്ള ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് നല്‍കി നിര്‍ദ്ദേശാനുസരണം വിവരങ്ങള്‍ എന്‍ട്രി ചെയ്യുന്നുവെന്നുറപ്പാക്കണമെന്ന് DPI യുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിന്റെ പകര്‍പ്പും സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനക്രമവും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
നിര്‍ദ്ദേശങ്ങള്‍

103.251.43.85/mdmms/ എന്ന ലിങ്കിലൂടെ സൈറ്റിലേക്ക് പ്രവേശിച്ച് സമ്പൂര്‍ണ്ണക്കുപയോഗിക്കുന്ന സ്കൂള്‍ കോഡ് Username , Password ഇവയായി നല്‍കി ലോഗിന്‍ ചെയ്യുക
Profile മെനുവില്‍ ക്ലിക്ക് ചെയ്ത് സ്കൂളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച് Update ബട്ടണമര്‍ത്തി വിവരങ്ങള്‍ സേവ് ചെയ്യുക


ആദ്യതവണപ്രവേശിക്കുമ്പോള്‍ Profile മെനുവിലെ Change Password ഉപയോഗിച്ച് പാസ്‌വേര്‍ഡ് മാറ്റാന്‍ മറക്കരുത്
തുടര്‍ന്ന് HOME മെനുവില്‍ ക്ലിക്ക് ചെയ്ത് ഓരോ ദിവസവും ഉച്ചഭക്ഷമണം കഴിച്ച വിദ്യാര്‍ഥികളുടെ എണ്ണം അതാത് ദിവസങ്ങളില്‍ നല്‍കി സേവ്(Submit) ചെയ്യണം
 

Post a Comment

Previous Post Next Post