രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SITC Forum നിവേദനം നല്‍കി

    

  ഇന്ന് പാലക്കാട് പ്രധാനാധ്യാപകര്‍ക്കായി പരീക്ഷാ മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ പരീക്ഷാ സെക്രട്ടറിക്ക് SITC Forum ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ജില്ലയിലെ ഐ ടി അധ്യാപകര്‍ ഒപ്പിട്ട നിവേദനം നല്‍കുകയും ചെയ്തു. ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടി ചെയ്യുന്ന എല്ലാ അധ്യാപകര്‍ക്കും ദൂരപരിധിയില്ലാതെ ഏകീകരിച്ച നിരക്കില്‍ പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും Proposal ഉടനെ തന്നെ സമര്‍പ്പിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സാധാരണ രീതിയില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പ്രതിഫലം വര്‍ധിപ്പിക്കാറുള്ളതാണെങ്കിലും ഐ ടിയുടെ കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. SSLC invigilation ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗവണ്മെന്റിലേക്ക് താമസിയാതെ നിര്‍ദ്ദേശം നല്‍കുമെന്നും ഐ ടിയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ തീരുമാനത്തിന് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിന് വേണ്ടി വൈസ് പ്രസിഡന്റ് ശ്രീ ശിവദാസന്‍(GHSS Big Bazar), സെക്രട്ടറി ശ്രീ സുജിത്ത് (GMMGHSS Palakkad) ശ്രീ സജിത്ത് (HS Ananganadi) ശ്രീ സുഷേണ്‍ (HS Vallapuzha) ശ്രീ ശശികുമാര്‍ (SVHS Eruthenpathi) ശ്രീ ബിജു(HS Parudur) എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post