അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

വിര്‍ച്വല്‍ ക്ലാസ് റൂം/സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ കേന്ദ്രീകൃത വില്ലേജുകളിലെ സ്‌കൂളുകളില്‍ വിര്‍ച്വല്‍/സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജമാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്റര്‍ വില്ലേജുകളിലെ/പഞ്ചായത്തുകളിലെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയില്‍ അണ്ടൂര്‍ക്കോണം, മുട്ടത്തറ, കൊല്ലം ജില്ലയില്‍ പനയം, തൃക്കരുവ, ആലപ്പുഴ ജില്ലയില്‍ അരുക്കുറ്റി, കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി, മണിമല, ഇടുക്കി ജില്ലയില്‍ വെള്ളത്തൂവല്‍, എറണാകുളം ജില്ലയില്‍ കടുങ്ങല്ലൂര്‍, ഏലൂര്‍, തൃശൂര്‍ ജില്ലയില്‍ എങ്കണ്ടിയൂര്‍, പൂക്കോട്, പാലക്കാട് ജില്ലയില്‍ മുതലമട, അലനല്ലൂര്‍, മലപ്പുറം ജില്ലയില്‍ കാളികാവ്, ചോക്കാട്, മമ്പാട്, കൊണ്ടോട്ടി, ചീക്കോട്, കോടൂര്‍, ഓത്തുക്കുങ്കല്‍, വെട്ടത്തൂര്‍, മക്കരപ്പറമ്പ്, അതവനാട്, പാണക്കാട്, എ.ആര്‍. നഗര്‍, എടരിക്കോട്, കന്നമംഗലം, തിരുനാവായ, മേലാറ്റൂര്‍, ആലിപ്പറമ്പ്, കുരുവെമ്പലം, പുഴക്കാട്ടിരി, വടക്കാങ്ങര, ഓഴൂര്‍, പൊന്‍മുണ്ടം. കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ഫറോക്ക്. കണ്ണൂര്‍ ജില്ലയില്‍ മാടായി, ഇരിക്കൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ പള്ളിക്കര, ചെങ്കള, തുടങ്ങിയവയാണ് തെരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്റര്‍ വില്ലേജുകള്‍/പഞ്ചാത്തുകള്‍. അടിസ്ഥാന സൗകര്യങ്ങളുള്ള (minimum 20” x 20” sq.ft) കുറഞ്ഞത് അന്‍പത് ശതമാനമെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ പഠിക്കുന്നതും, ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കുറഞ്ഞത് ഇരുനൂറ് കുട്ടികളെങ്കിലും പഠിക്കുന്ന, മറ്റ് വകുപ്പുകളില്‍ നിന്നും സമാന ആനുകൂല്യം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അതത് ജില്ലകളിലെ കളക്ടറേറ്റില്‍ ഡിസംബര്‍ 23 നകം ലഭിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ Application for Virtual/Smart Class Room (2015-16) എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2300524, 2302090.

Post a Comment

Previous Post Next Post