സംസ്ഥാനത്തെ
സംവരണേതര സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം
നില്‍കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും,
ഉദ്യോഗാര്‍ത്ഥികള്‍ക്കും 2015-16വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന
സഹായത്തിനും വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി
ക്ഷണിച്ചു.
മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍
പങ്കെടുക്കുന്നവര്‍ക്കും, സിവില്‍ സര്‍വീസ്, ബാങ്ക്, പി.എസ്.സി,
യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും
പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ
നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം,
സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക്
അപേക്ഷിക്കാം. ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ
സ്വീകരിക്കും.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ മുകളിലുള്ള Registration എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ നല്‍കിയ മൊബൈല്‍ നമ്പരിലേക്ക് ഒരു പാസ്‌വേര്‍ഡ് ലഭിക്കും. രജിസ്ട്രേഷന്‍ സമയത്ത് ഉപയോഗിച്ച Mobile Number/E-mail, Username ആയും ലഭിച്ച പാസ്‌വേര്‍ഡും ഉപയോഗിച്ച് Registration എന്ന ലിങ്കിലെ Member Login വഴി പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇവിടെ *അടയാളമിട്ട വിവരങ്ങള്‍ കൃത്യമായി നല്‍കി Preview&Submit ബട്ടണ്‍ അമര്‍ത്തുന്നതോടെ നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും . ഈ നമ്പര്‍ ഉപയോഗിച്ച് ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കില്‍ നല്‍കിയാല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ വിദ്യാര്‍ഥിയുടെ പേരില്‍ Nationalised/Scheduled Bank-ല്‍ ആരംഭിച്ച അക്കൗണ്ടിന്റെ പാസ്‌ബുക്കിന്റെയും വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും സ്കൂളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും Scanned Copy( Less than 150KB, jpg or jpeg or pdf Format-ല്‍) അപ്‌ലോഡ് ചെയ്യണം.
- ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള വിശദാശംശങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഇവിടെ
- വെബ്‌സൈറ്റ് :www.kswcfc.org.
- High School/Higher Secondary School-കള്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഇവിടെ
- സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ രജിസ്ട്രേഷന്‍ നടത്തണം
- രജിസ്ട്രേഷനുള്ള ഓണ്‍ലൈന്‍ ലിങ്ക് Registration
- രജിസ്ട്രേഷന് ശേഷം ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇവിടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക