പത്താം ക്ലാസ് പാഠ പുസ്തകത്തിലെ തൊടുവരകള്‍ എന്ന അധ്യായത്തിലെയും രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള അകലം എന്നതിനെയും അടിസ്ഥാനമാക്കി ഗണിതാശയങ്ങള്‍ വിശദമാക്കുന്ന ഏതാനും ചിത്രങ്ങള്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പ്രമോദ് മൂര്‍ത്തി സാറാണ്. പാഠപുസ്തകത്തിെ ആശയങ്ങള്‍ വ്യക്തമാക്കുന്ന ഈ ചിത്രങ്ങള്‍ GIF Formatലാണ്. അവ ഡൗണ്‍ലോഡ് ചെയ്യണ്ട ആവശ്യമേ വരുന്നുള്ളു. ഈ ആശയങ്ങള്‍ നമുക്കായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിനും TSNMHS കുണ്ടൂര്‍ക്കുന്നിനും ബ്ലോഗ് ടീമിന്റെ നന്ദി
- പത്താം ക്ലാസ്സിലെ ഗണിതത്തിലെ അകലം കാണുവാനുള്ള സൂത്രവാക്യം (Distance Formula) കണ്ടെത്തുന്നതിന്റെ തെളിവ്
- ബാഹ്യബിന്ദുവില്‍ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവര കളുടെ നീളം തുല്യമാണെന്നതിന്റെ തെളിവ്
- തൊടുവരകള്‍ക്കിടയിലെ കോണും കേന്ദ്രകോണും അനുപൂരകങ്ങളാണ്
- ഞാണും തൊടുവരയും ഉണ്ടാക്കുന്ന കോണ്‍ മറുഖണ്ഡത്തിലെ കോണിന് തുല്യം
- തൊടുവരകളുമായി ബന്ധപ്പെട്ട മറ്റൊരു തെളിവ്