LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

DCRG Nominations മുന്‍ഗണനാക്രമം പരിഷ്‌കരിച്ചു

ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റിക്കുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന കേരള സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 71-ാം ചട്ടം പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മുന്‍ഗണനയിലെ ലിംഗ വിവേചനം ഒഴിവാക്കുതിനാണ് പരിഷ്‌കാരം. പുതുക്കിയ ചട്ടം പ്രകാരം ആണ്‍മക്കള്‍ എന്നത് മക്കള്‍ എന്നായും അവിവാഹിത/വിധവ/വിവാഹമോചിതരായ പുത്രിമാര്‍ എന്നത് അച്ഛന്‍/അമ്മ എന്നായും പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാരും അവിവാഹിതരും, വിധവയും, വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നത് പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാര്‍/സഹോദരിമാര്‍ അവിവാഹിതരും വിധവയും വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നായും അച്ഛന്‍ എന്നത് മരണമടഞ്ഞ പുത്രന്റെ മക്കള്‍ എന്നിങ്ങനെയാണ് പരിഷ്‌കരിച്ചിട്ടുള്ളത്. മുന്‍ഗണനാക്രമത്തില്‍ പുരുഷ ജീവനക്കാരന്റെ കാര്യത്തില്‍ ഭാര്യ എന്നതും വനിതാ ജീവനക്കാരിയുടെ കാര്യത്തില്‍ ഭര്‍ത്താവ് എന്നതിലും മാറ്റമില്ല. സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 67-ാം ചട്ടത്തിന്റെ ഉപവകുപ്പുകളിലും, ചട്ടം 71 ന് ചുവടെയുള്ള കുറിപ്പുകളിലും, പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നു മുതലാണ് പരിഷ്‌കാരങ്ങള്‍ ബാധകമാവുക. ഉത്തരവ് നമ്പര്‍ : ജി.ഒ.പി. നമ്പര്‍ 469/15/ഫിനാന്‍സ്, തീയതി': 2015 ഒക്ടോബര്‍ 17. ഉത്തരവിന്റെ പൂര്‍ണരൂപം ഇവിടെ.

Post a Comment

Previous Post Next Post