ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് ശേഷം നടത്തേണ്ട പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

എസ് എസ് എല്‍ സി പരീക്ഷാ മാര്‍ച്ച് ഒമ്പത് മുതല്‍

എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. സമയവിവരപ്പട്ടിക (പുതിയ സ്‌കീം). തീയതി, ദിവസം, സമയം, വിഷയം ക്രമത്തില്‍

വിശദമായ വിജ്ഞാപനവും അനുബന്ധ വിവരവും ഇവിടെ  ലഭിക്കും. 
പരീക്ഷാ ഫീസ് വിശദാംശങ്ങള്‍
പരീക്ഷാഫീസ്:- റഗുലര്‍ വിദ്യാര്‍ഥികള്‍(SGC) RAC, ARC, CCC വിഭാഗങ്ങള്‍ക്ക് Rs 30/- (SC/ST/OEC , അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍, Govt/Aided സ്കൂളുകളിലെ BPL വിഭാഗക്കാര്‍ എന്നീ റഗുലര്‍ വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടതില്ല. RAC, ARC, BT, CCC വിഭാഗങ്ങള്‍ക്ക് ഫീസിളവില്ല)
എസ് എസ് എല്‍ സി കാര്‍ഡിന്റെ വില :- Rs 15/- (അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ കാര്‍ഡിനുള്ള ഫീസ് നല്‍കേണ്ടതല്ല. മറ്റെല്ലാ വിഭാഗക്കാരും നല്‍കണം)
പ്രൈവറ്റ് വിഭാഗം :- ഒരു പേപ്പറിന് Rs 20  
ബെറ്റര്‍മെന്റ് ഓഫ് റിസള്‍ട്ട്(BT):- Rs 300
ഫൈന്‍ :- Rs 10 
  1. പിഴ കൂടാതെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 13
  2. പിഴ കൂടാതെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov 16
  3. പിഴയോടെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 21
  4. പിഴയോടെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
  5. SSLC Card-ന്റെ തുക ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
(Head of Account for SSLC Fees 0202-01-102-99
Head of Account for SSLC Card 0202-01-102-92 Other Receipts)
 
 
  • A-List പരിശോധിക്കുന്നതിനും തിരുത്തലുകള്‍ക്കും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 12 വരെ അവസരം
  • തിരുത്തലുകള്‍ പൂര്‍ത്തിയാക്കി പ്രിന്റൗട്ടുകള്‍ DEOയില്‍ എത്തിക്കേണ്ട അവസാനദിവസം: ഡിസംബര്‍ 15
  • RAC.ARC,CCC,BT,PCO,PCN വിഭാഗങ്ങളുടെ B List & Print out നല്‍കേണ്ട അവസാനദിവസം നവംബര്‍ 30
  •  ഗ്രേസ് മാര്‍ക്കിന് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത് ഫെബ്രുവരി 29
  • പരീക്ഷാ ഇളവുകള്‍ക്കുള്ള അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം DEOയില്‍ നല്‍ക്കേണ്ട അവസാനതീയതി നവംബര്‍ 20
  • പഠനവൈകല്യമുള്ളവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് ഡിസംബര്‍ 16
(മേല്‍ തീയതികള്‍ സര്‍ക്കുലറില്‍ സൂചിപ്പിച്ചവയാണ്. പരീക്ഷാഭവന്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് പിന്നീട് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്)
 

Post a Comment

Previous Post Next Post