അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും SITCFORUM ന്റെ റിപ്പബ്ലിക് ദിനാശംസകൾDPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാംഘട്ട മത്സരം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മത്സരാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരവും ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ
മത്സരാര്‍ത്ഥികള്‍ക്ക് എറണാകുളവും കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സരാര്‍ത്ഥികള്‍ക്ക് കോഴിക്കോടും ആയിരിക്കും മത്സരകേന്ദ്രം. പ്രസംഗം, ഉപന്യാസം എന്നിവ വ്യക്തിഗത മത്സരങ്ങളാണ്. ക്വിസ് ഇനത്തിലെ ഒന്നാംഘട്ട മത്സരങ്ങള്‍ എഴുത്തു പരീക്ഷയായിട്ടാണ് സംഘടിപ്പിക്കുന്നത്. ഒരു സ്‌കൂളിന്/കോളേജിന് രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റ്/എയ്ഡഡ് കോളേജ് വിദ്യാര്‍ത്ഥികളില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോളേജ്തല മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാംഘട്ട മത്സരത്തില്‍ ഓരോ കേന്ദ്രത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ/ടീമുകളെ തിരുവനന്തപുരത്തു നടക്കുന്ന മത്സരത്തില്‍ പങ്കെടുപ്പിക്കും. ക്വിസ് ഇനത്തില്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്കും മറ്റ് രണ്ടിനങ്ങളില്‍ വ്യക്തികള്‍ക്കും യഥാക്രമം 5000 രൂപ, 3000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇ-മെയില്‍ വഴി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2015 നവംബര്‍ അഞ്ച്. ഇ-മെയില്‍ -mail.inpa@gmail.com.

Post a Comment

Previous Post Next Post