2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 30-ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ നവംബര്‍ 10-നകം ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ :obcdirectorate@gmail.com 
നിര്‍ദ്ദേശങ്ങള്‍
  1. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ OBC വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
  2. മൈനോരിറ്റി പ്രീമെട്രിക്കിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ള വിഭാഗങ്ങളും OEC സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ള വിഭാഗങ്ങളും അപേക്ഷിക്കേണ്ടതില്ല
  3. വാര്‍ഷിക വരുമാനം 44500 രൂപയില്‍ കൂടരുത്.
  4. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്ക് ലഭിച്ചിരിക്കണം
  5. വാര്‍ഷികവരുമാനം സംബന്ധിച്ച രക്ഷകര്‍ത്താവിന്റെ സാക്ഷ്യപത്രം ഉണ്ടാവണം(മുദ്രപ്പത്രത്തില്‍ വേണമെന്നില്ല)
  6. 85%മോ അതിന് മുകളിലോ മാര്‍ക്ക് ലഭിച്ചവരും ഒന്നാം ക്ലാസ് വിദ്യാര്‍ഥികളും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം (പാസ്‌ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കണം). മറ്റുള്ളവര്‍ക്ക് അക്കൗണ്ട് നിര്‍ബന്ധമല്ല.
  7. അപേക്ഷകള്‍ സ്വീകരിക്കാവുന്ന അവസാനദിവസം ഒക്ടോബര്‍ 31-ഉം ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രിക്കുള്ള അവസാനദിവസം നവംബര്‍ 10-ഉം ആണ്
  8. സമ്പൂര്‍ണ്ണ Username & Password for Data Entry
Notification       Application Form   Online Site

Post a Comment

Previous Post Next Post