ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

MATHS, BIOLOGY ഇവയുടെ പഠനസഹായികള്‍

പത്താം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാമത് അധ്യായമായ 'വൃത്തങ്ങള്‍' എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഉബുണ്ടുവിലെ സ്‌പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം വിലയിരുത്തല്‍ സഹായി(SETICALC) കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ ടി ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നത് പ്രസിദ്ധീകരിക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച സമാന്തരശ്രേണികളുടെ SETICALC-ന് തുടര്‍ച്ചയാണ് ഇത്. പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഉള്‍പ്പെടുത്തി പരീക്ഷയുടെ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പ്രവര്‍ത്തനം കുട്ടികള്‍ക്ക് സ്വയം വിയിരുത്തലിന് സഹായകരമാണ്. 
             ഇതോടൊപ്പം തന്നെ എട്ടാം ക്ലാസ് പാഠഭാഗത്തിലെ ബയോളജിയുടെ രണ്ടാം അധ്യായമായ കോശജാലങ്ങള്‍ എന്ന പാഠഭാഗത്തെ അധികരിച്ച് ഒരു സെറ്റിഗാമും പ്രസിദ്ധീകരിക്കുന്നു. മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന സെറ്റിഗാമുകളുടെ അതേ രീതിയിലാണ് ഇവയും പ്രവര്‍ത്തിപ്പിക്കേണ്ടത് രണ്ട് പ്രവര്‍ത്തനങ്ങളും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇവയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രോല്‍സാഹനമാകുമെന്നതിനാല്‍ അവ കമന്റുകളായി ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. രണ്ട് പ്രവര്‍ത്തനങ്ങളും എസ് ഐ ടി സി ഫോറത്തിന് അയച്ചു തന്ന പ്രമോദ് സാറിനും കൂട്ടാളികള്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗ് ടീമിന്റെ നന്ദി.

CLICK HERE TO Download SETICALC FOR CLASS X MATHS(CIRCLE)
CLICK HERE TO Download SETIGAM FOR CLASSVIII BIOLOGY(കോശജാലകം)

Post a Comment

Previous Post Next Post