സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SETIGAM for PHYSICS


എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒമ്പതാം യൂണിറ്റ് 'ചലനം' എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി കുണ്ടൂര്‍കുന്ന് TSNMHS-ലെ ഫിസിക്സ് ക്ലബിന് വേണ്ടി ശ്രീ പ്രമോദ് സാര്‍ അയച്ച് നല്‍കിയ SETIGAM ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പാഠഭാഗത്തുള്ള പ്രവര്‍ത്തനങ്ങളെ രസകരമായ രീതിയില്‍ സ്വയം വിലയിരുത്തുന്നതിന് സഹായകരമായ രീതിയിലാണ് അദ്ദേഹം സെറ്റിഗാമുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Extract ചെയ്യുകയും (Right Click -‍‍> Extract Here) ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. Extract ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും പരീക്ഷക്കാവശ്യമായ സമയം ക്രമീകരിക്കാവുന്നതാണ്. അതിന് ശേഷം തുറന്ന് വരുന്ന ജാലകത്തിന് ഇടതുവശത്തെ ബോക്സിലുള്ള MainMenu എന്നതിന് നേരെയുള്ള + അടയാളത്തില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അതിന് ശേഷം പരീക്ഷ തുടങ്ങുന്നതിന് ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ മതി. ഉബുണ്ടു 10.04 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് അയച്ചുതന്ന പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHS-ലെ ഫിസിക്‌സ് ക്ലബിനും SITC കൂടിയായ ശ്രീ പ്രമോദ് സാറിനും ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download SETIGAM for Class VIII Physics
 

Post a Comment

Previous Post Next Post