എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി/ വി.എച്ച്.എസ്.ഇ. സീറ്റുകളില്‍ 20 ശതമാനം വര്‍ധന

           ഈ അധ്യയന വര്‍ഷം ഹയര്‍ സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സീറ്റുകളുടെ എണ്ണത്തില്‍ 20 ശതമാനം മാര്‍ജിനല്‍ വര്‍ധന വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഹയര്‍ സെക്കണ്ടറി / VHSE മേഖലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് കൂടിയ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സീറ്റ് ദൗര്‍ലഭ്യം കണക്കിലെടുത്താണ് ഉത്തരവ്. ഈ വര്‍ധന സ്‌കൂള്‍ ട്രാന്‍സ്ഫര്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് മുമ്പ് തന്നെ പ്രാബല്യത്തില്‍ വരും. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്കും മാത്രമായിരിക്കും വര്‍ധന ബാധകം. വര്‍ധന അണ്‍എയ്ഡഡ് മേഖലയില്‍ ബാധകമല്ല. അടിസ്ഥാന സൗകര്യവും ആവശ്യകതയും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍മാര്‍ക്കാണ്.
      ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനായി എല്ലാ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മാര്‍ജിനല്‍ സീറ്റ് ആവശ്യമുളള എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ ജൂലൈ 13 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Online Application for Marginal Increase : Instruction to Aided HSS Principals 

Post a Comment

Previous Post Next Post