സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SETICALC- ക്ലാസ് 10 ഗണിതസഹായി

    പത്താം ക്ലാസ് പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണികള്‍ക്ക് ഒരു പുതുമയാര്‍ന്ന പരീക്ഷാസാമഗ്രി കൂടി അവതരിപ്പിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തിലുള്ള കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഐ ടി ക്ലബ്. വളരെ ലളിതമായി കുട്ടികള്‍ക്ക് പരിശീലനത്തിന് സഹായിക്കുന്ന ഒരു Evaluation Tool ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് ഇവിടെ അവതരിപ്പിക്കുന്നത്. ചുവടെ തന്നിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.പ്രവര്‍ത്തിപ്പിക്കുക. Self Evaluation Tool In CALC എന്ന് അദ്ദേഹം പേര് നല്‍കിയിരിക്കുന്ന ഈ Evaluation Tool ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പാണ്. പരീക്ഷിച്ച് പ്രതികരണം അറിയിക്കുമല്ലോ. പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അത് എസ് ഐ ടി സി ഫോറത്തിനായി ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പ്രമോദ് സാറിന് ഫോറതത്തിന്റെ നന്ദി.
Click Here to Download SETICALC

Post a Comment

Previous Post Next Post