രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SETIGAM - CLASS VIII ബഹുഭുജങ്ങള്‍

പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ബഹുഭുജങ്ങള്‍ എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ ഗണിതശാസ്ത്രക്ലബ് തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ ബഹുഭുജങ്ങള്‍.gambas എന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. നിര്‍മ്മിതികള്‍, കോണുകളുടെ തുക, സമബഹുഭുജങ്ങള്‍ , ബിന്ദുവിന് ചുറ്റും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നിരവധി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിനും സ്വയം വിലയിരുത്തലിനുമായി നല്‍കിയിട്ടുണ്ട്. അധ്യായത്തിലെ ആശയങ്ങള്‍ വ്യക്തമാക്കുന്നതിന് സഹായകരമായ രീതിയില്‍ ഈ പോസ്റ്റ് തയ്യാറാക്കി നല്‍കിയ കുണ്ടൂര്‍കുന്ന് സ്കൂളിന് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങളും നന്ദിയും
ബഹുഭുജങ്ങളുടെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Post a Comment

Previous Post Next Post